- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂസൻ തോമസിന് 'ഹ്യൂമാനിറ്റിറിയൻ സർവീസ്'അവാർഡ്
ഫിലാഡൽഫിയ: അമേരിക്കയിലുടനീളം 'അമേരിക്കൻ സ്റ്റാർസ്' എന്ന പേരിൽ 1891 മുതൽ സൂപ്പർ മാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ് ,ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്‌മെന്റ് സ്റ്റാഫ് സൂസൻ തോമസിന് (ബീന), 'ഹ്യൂമാനിറ്റിറിയൻ സർവീസ്' അവാർഡിന് അർഹയായി. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുകയണ്. ഈ ലൊക്കേഷനിൽ സ്ഥിരമായി വരുന്ന കസ്റ്റമർ നാൻസി ഓസ്‌ട്രോഫ്, എന്ന സീനിയർ സിറ്റിസൺ ഒരു കാർ അപകടത്തിൽ പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സഹായിക്കുകയും ചെയ്ത് സൂസൻ തോമസിനെ, അവരുടെ സേവനങ്ങളെ അംഗീകരിക്കണം എന്ന് നാൻസി തന്നെ സൂപ്പർ മാർക്കറ്റ് സിഇഒ ആയി ബന്ധപ്പെടുകയും പിന്നീട് സിഇഒ നേരിട്ട് സൂസൻ തോമസിനെ കണ്ടു അവാർഡ് നൽകുകയാണുണ്ടായത്. അമേരിക്കയിലെ പ്രമുഖ ചാനലുകൾ എല്ലാം ഈ വാർത്ത പ്രക്ഷേപണം ചെയ്തത് അമേരിക്കൻ മലയാളികളുടെ ഒരു അഭിമാന മുഹൂർത്തം ആയിരുന്നു.
ഏഴാം വയസ്സിൽ തിരുവല്ലയിൽ നിന്നും അമേരിക്കയിലേക്ക് വന്ന സൂസൻ ടെമ്പിൾ യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് ആണ്. ഫിലഡൽഫിയ മർത്തോമ പള്ളിയിലെ അംഗമായ സൂസൻ മുൻസിപ്പൽ കോർട്ട് ഓഫ് ഫിലാഡൽഫിയയിലെ ഫസ്റ്റ് ജുഡീഷ്യൽ ഡിസ്ട്രിക് ഓഫീസറായും വർക്ക് ചെയ്യുന്നു. ഭർത്താവ് സന്തോഷ് തോമസും ,മകൻ നതാനിയേൽ, ഇരട്ട സഹോദരി ലിസ് എന്നിവരുടെ സപ്പോർട്ടാണ് തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിലെന്ന് സൂസൻ തോമസ് പറഞ്ഞു.