തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫീസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇ ഡി യുടെ ഇടപെടലുകൾ പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സംഘ്പരിവാർ പദ്ധതിയുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.

കേരള സർക്കാറിനെതിരെ ഗവർണറെ മുൻ നിർത്തി സംഘ്പരിവാർ നടത്തുന്ന ശീതയുദ്ധവും ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാന്നുതിലാണ്.

സംസ്ഥാന സർക്കാർ പോലെ വളരെ വ്യവസ്ഥാപിതമായ ഭരണകൂട സംവിധാനത്തോട് പോലും യുദ്ധ പ്രഖ്യാപനം നടത്തി കൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.
ഹിന്ദുത്വ ഭരണകൂടം അധികാരത്തിൽ വന്ന ശേഷം വിദ്യാർത്ഥികൾ, യുവാക്കൾ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഭരണകൂട വേട്ടയുടെ ഇരകളായത്. സംഘ്പരിവാറിന്റെയും കേന്ദ്ര സർക്കാറിന്റേയും മുസ്ലിം സംഘടനകൾക്കും സംവിധാനങ്ങൾക്കുമെതിരായുള്ള വേട്ടയാടലുകളുടെ ഭാഗമായാണ് ഇന്ന് നടന്ന അറസ്റ്റും റെയ്ഡുമെല്ലാം. കേന്ദ്ര സർക്കാറിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ ബഹുജന മുന്നേറ്റങ്ങളുണ്ടാകണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.