മുളന്തുരുത്തി വെൽ കെയർ കോളേജ് ഓഫ് നഴ്‌സിങ് ലെ ബി എസ് സി നഴ്‌സിങ് എട്ടാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടത്തി. കേരള ആരോഗ്യ സർവ്വ കലാ ശാല വൈസ് ചാന്‌സലർ പ്രൊഫ് ഡോ മോഹനൻ കുന്നുമ്മൽ ഉത്ഘാടനം നിർവ്വഹിച്ചു. വെൽ കെയർ മെഡിക്കൽ & എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർ മാൻ ശ്രീ പി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ പരിപാലന മേഖല യിൽ നഴ്‌സ് മാരുടെ സേവനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രൊഫ ഡോ മോഹനൻ കുന്നുമ്മൽ പ്രത്യേകം എടുത്തു പറഞ്ഞു.

ആഗോള തലത്തിൽ കേരളത്തിലെ നഴ്സ് മാരുടെ ജോലി സാധ്യത കളും അദ്ദേഹം ചൂണ്ടി ക്കാ ട്ടി. വെൽകെയർ ഹോസ്പിറ്റലൽ മെഡിക്കൽ സുപ്രണ്ട് ഡോ സജി പി ഓ തോമസ് ബിരുദധാ രികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫനീതു ജോർജ് സ്വാഗത പ്രസംഗം നടത്തി. പ്രിൻസിപ്പൽ പ്രൊഫ രേണു സൂസൻ തോമസ് ബിരുദധാരികൾക്ക് സത്യ വാചകം ചൊല്ലി ക്കൊടുത്തു. കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ്, എക്‌സ് എം എൽ എ പിഎം മാത്യു, ചെങ്ങന്നൂർ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിങ് ഡയറക്റ്റർ ഫാ. അലക്‌സാണ്ടർ കൂടാരത്തിൽ എന്നിവർ ആശംസകൾ നേർന്നു. അസോസിയേറ്റ് പ്രൊഫ രാശിജ ആർ നന്ദി പ്രകാശനം നടത്തി.