കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. തികഞ്ഞ മതേതരവാദി, എക്കാലത്തും അടിയുറച്ച കോൺഗ്രസ്‌കാരൻ, നിയമ സഭാ നടപടകളുടെ വിജ്ഞാന കോശം, ഏതുവിഷയവും ആഴത്തിൽ പഠിക്കുകയും അതിൽ തന്റേതായ അഭിപ്രായം തുറന്നു പറയുകയും ചെയ്തിരുന്ന ആര്യാടൻ കോൺഗ്രസും, യു.ഡി.എഫും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം രക്ഷകനായി എത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ സംസ്ഥാന കോൺഗ്രസിൽ ഒരു യുഗാന്ത്യം സംഭവിച്ചുവെന്നും ജെ.എസ്.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.രാജൻ ബാബു തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.