ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നാഷണൽ സർവ്വീസ് സ്‌കീം ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം പ്രോ വൈസ് ചാൻസലർ ഡോ. കെ മുത്തുലക്ഷ്മി നിർവ്വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർ ഡോ. എം. ജെൻസി, ആതിര കെ. പി., വിഷ്ണു വിജയൻ, അർഷദ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

2. 'അദ്വയ 2022' ദശദിന സഹവാസ ക്യാമ്പ് തുടങ്ങി

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സാമൂഹ്യ പ്രവർത്തന വിഭാഗം ഒന്നാം സെമസ്റ്റർ എം. എസ്. ഡബ്ല്യു വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദശദിന സഹവാസ ക്യാമ്പ് കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിൽ ആരംഭിച്ചു. കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. അനീഷ് എം. എസ്. അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ. എ., ഗ്രാമപഞ്ചായത്ത് അംഗം ഡെയ്‌സി ജോയ്, ഡോ. കെ. കെ. ബോബൻ, അർജുൻ ടി. മോഹൻ, അഫ്‌ന എച്ച്. എന്നിവർ പ്രസംഗിച്ചു.