ന്തരീക്ഷവായുവിനെ എളുപ്പത്തിൽ ശുദ്ധീകരിച്ച് മലിനീകരണ വിമുക്തമാക്കുന്ന നൂതന ഉപകരണമായ 'ടെൻഷീൽഡ്' ദുബായിൽ പുറത്തിറക്കി. ലോകത്തെ ഏഴാമത്തെ വലിയ ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിർമ്മാതാക്കളായ മദേഴ്‌സൺ ഗ്രൂപ്പിന്റെ പിന്തുണയോടെ 'ഫ്രഷ്‌ക്രാഫ്റ്റ്' എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ഉപകരണം നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നത്. കഴിഞ്ഞ വാരം ദുബായിലെ ദുസിത്ത് താനി ഹോട്ടലിലായിരുന്നു വിപണനോത്ഘാടനം നിർവ്വഹിക്കപ്പെട്ടത് .

വായു മലിനീകരണം തുടർച്ചയായി ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഒരു സുരക്ഷാഉൽപ്പന്നമെന്ന നിലയിൽ ഈ ഉപകരണത്തിന്റെ പ്രസക്തി വളരെ വലുതാണെന്ന് ഫ്രഷ്‌ക്രാഫ്റ്റ് ടെക്നോളജീസ് സിഇഒ വിനീത് കുമാർ മേട്ടയിൽ പറഞ്ഞു.

'ഇതൊരു മികച്ച മുൻകരുതൽ കൂടിയാണ്. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷവായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു നൂതന ഉൽപ്പന്നമാണ് 'ടെൻഷീൽഡ്'. ഏറ്റവും മികച്ച അസംസ്‌കൃത വസ്തുക്കളാണ് മദേഴ്‌സൺ ഗ്രൂപ്പ് ഈ ഉൽപ്പന്നത്തിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നിർമ്മാണ ഘടകങ്ങൾ, ഉൽപ്പന്ന രൂപകൽപ്പന തുടങ്ങിയവയെല്ലാം ഫ്രഷ്‌ക്രാഫ്റ്റിലെ ഞങ്ങളുടെ കാഴ്ചപ്പാടുകളോടും ലക്ഷ്യങ്ങളോടും പൂർണ്ണമായും നീതി പുലർത്തിക്കോണ്ടാണ് പൂർത്തീകരിച്ചിരിക്കുന്നത്. നവീന സാങ്കേതിക വിദ്യയിലൂടെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മദേഴ്‌സൺ ഗ്രൂപ്പിന്റെ പിന്തുണയോടെ, ഈ ഉൽപ്പന്നം വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ' അദ്ദേഹം പറഞ്ഞു.


ഫ്രഷ് ക്രാഫ്റ്റ് ടെക്‌നോളജിസുമായി കൈകോർക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മദേഴ്‌സണ്ണിന്റെ സിഇഒ ശ്രീ മഞ്ചന്ദ പറഞ്ഞു. ചെറുപ്പത്തിന്റെ ഊർജ്ജവം പ്രസരിപ്പുമുള്ള ഒരു കൂട്ടം യുവാക്കളാണ് ഇതിന്റെ പിന്നിൽ. ഇന്നത്തെ ലോകത്തിന് എന്താണ് ആവശ്യം എന്ന കൃത്യമായ ധാരണ അവർക്കുണ്ട്. ഗുണമേന്മ, നിലവാരം എന്നിവ അവർ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ കഠിനാധ്വാനം വിപണിയിൽ ഉൾപ്പണത്തിന് മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

'പ്ലാസ്മ- മീഡിയേറ്റഡ് ' ആയ 'ആനയോണു'കളെ ടെൻഷീൽഡ് അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിക്കുകയും , അത് വ്യക്തികൾക്ക് ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിച്ചുകൊണ്ട് വായുജന്യമായ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവർത്തനം. അന്തരീക്ഷത്തിലും വായുവിലുമുള്ള രോഗകാരികളെ തൽസമയ പ്രക്രിയയിലൂടെത്തന്നെ നിർവീര്യമാക്കുകവഴി കണികാ പദാർത്ഥങ്ങളിലും മറ്റ് ദോഷകരമായ അസ്ഥിര ജൈവ സംയുക്തങ്ങളിലും ഗണ്യമായ കുറവ് ഉണ്ടാവുകയും അത് കെട്ടിടങ്ങളുടെ ഉൾഭാഗത്തെ അന്തരീക്ഷം മലിനീകരണ വിമുക്തമാക്കുകയും ചെയ്യുന്നു.

ദുബായ് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ദുബായ് സെൻട്രൽ ലബോറട്ടറി ഡിപ്പാർട്ട്മെന്റ്, ഇന്റർടെക് ഗ്രൂപ്പ് ഹോങ്കോങ്ങിന്റെ സിബി & സിഇ ടെസ്റ്റിങ്, സിഎസ്‌ഐആർ നാഷണൽ ഫിസിക്കൽ ലബോറട്ടറി (NPL) ന്യൂഡൽഹി, സിഎസ്‌ഐആർ -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ & റിസർച്ചിന്റെ ബയോകോംപാറ്റിബിലിറ്റി പഠനം എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര നിലവാരമുള്ള ലാബുകളിൽ ഈ ഉപകരണം പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയിയും ഫ്രഷ്‌ക്രാഫ്റ്റിന്റെ നിക്ഷേപകരിലൊരാൾ എന്ന നിലയിൽ ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തുകയും ഈ സംരംഭത്തിന് സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. 'വളരെ നൂതനവും ഉയർന്ന ഫലപ്രാപ്തിയുള്ളതുമായ ഈ ഉൽപ്പന്നത്തിന്റെ ഭാഗമാകാൻ മദേഴ്‌സൺ ഗ്രൂപ്പ് തീരുമാനിച്ചതിൽ വളരെ സന്തോഷമുണ്ട്. അവർ കൂടി ഭാഗമാകുന്നതോടെ ടെൻഷീൽഡ് എയർ സുരക്ഷാ ഉപകരണങ്ങളുടെ ലോകത്തെ ഏറ്റവും മികച്ച ഉൽപ്പന്നമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഫ്രെഷ്‌ക്രാഫ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നു ' അദ്ദേഹം പറഞ്ഞു.

നൂതന സാങ്കേതികവിദ്യകളിലൂടെ സമൂഹത്തിന് മെച്ചപ്പെട്ട ജീവിതനിലവാരം സാധ്യമാക്കാൻ ലക്ഷ്യമിടുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം വ്യക്തികളാണ് ഫ്രഷ്‌ക്രാഫ്റ്റ് ടെക്‌നോളജീസ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത മേഖലകളിൽ, സാങ്കേതികവിദ്യയുടെ നവീന സാധ്യതകൾ ഉപയോഗിച്ച് നടത്തുന്ന വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങൾ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും അഭിവൃദ്ധിയ്യ്ക്കും അടിത്തറ സൃഷ്ടിക്കുമെന്ന് അവർ വിശ്വസിക്കുന്നു.