- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ പത്തനംതിട്ട ഡി.എൽ.സി നേതൃത്വ പരിശീലന ക്യാമ്പും ഡി. എൽ.സി പുനഃസംഘടനയും നടത്തി
കേരള ഇൻഡിപെൻഡന്റ് ഫാർമേർസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ തല സമിതിയുടെ നേതൃത്വ പരിശീലനക്യാമ്പ് പത്തനംതിട്ട സെന്റ്രൽ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.സമൂഹത്തിലെ തൊഴിൽ മേഖലകളിൽ അധസ്ഥിതരും അസംഘടിതരുമെന്ന നിലയിൽ തഴയപ്പെടുന്ന കർഷക സമൂഹത്തെ ആത്മാഭിമാനമുള്ള സമൂഹമായി വളർത്തിയെടുക്കുന്നതിന് കിഫ സംസ്ഥാനമൊട്ടാകെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പത്തനംതിട്ട ജില്ലയിൽ നേതൃത്വം നൽകുന്നതിന് , ആറ്റിറ്റിയൂഡ്, പേഴ്‌സണാലിറ്റി, കർഷകന് പൊതുസമൂഹത്തിലുള്ള സ്ഥാനം, സാമൂഹിക മാധ്യമങ്ങളും ആശയവിനിമയവും,
വിവരാവകാശ നിയമം, പഞ്ചായത്ത് രാജ് നിയമം , സംഘടനാ സംവിധാനം, വന്യമൃഗാക്രമണങ്ങളിൽ വനപാലകർ പാലിക്കേണ്ട സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ, വന്യമൃഗാക്രണ നഷ്ടപരിഹാര അപേക്ഷകൾ തുങ്ങിയ വിഷയങ്ങളിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമുള്ള കിഫ പ്രവർത്തകർക്ക് പരിശീലനം നൽകി.
കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ ജോർജ്ജ് നേതൃത്വം നൽകിയ പരിശീലന പരിപാടിയിൽ അഡ്വ. ജോസി ചരുവിൽ, . മാത്യു ജോസഫ്, ജോളി കാലായിൽ, ബിൻസു കൊക്കാത്തോട്, റിയ മറിയം തുടങ്ങിയവർ ക്ലാസുകളെടുത്തു.
കിഫ പത്തനംതിട്ട ഡി.എൽ.സി പ്രസിഡന്റ് ആയി. ജോളി കാലായിൽ, സെക്രട്ടറിയായി A.T ജോർജ് , ഇടയിലമുറി, കോന്നി എന്നിവരെ തെരഞ്ഞെടുത്തു.ജില്ലയിലെ വിവിധ മേഖലകളിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾ ക്യാമ്പിൽ ചർച്ചചെയ്തു.