കുന്നത്തൂർ: - ചക്കുവള്ളി മിഴി ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ സമ്മാനിച്ച് KSEB ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി വിരമിച്ച സീനത്ത് തമ്പി റാവുത്തർ..തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ ഇവർഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ കണ്ട് ഇഷ്ടപ്പെട്ടാണ് ഗ്രന്ഥശാല സന്ദർശിച്ച് പുസ്തകങ്ങൾ കൈമാറിയത്.

ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ പുസ്തകങ്ങൾ ഏറ്റ് വാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ, മില്ലത്ത് ബിഎഡ് കോളജിലെ അദ്ധ്യാപിക സുബ ബഷീർ എന്നിവർ പങ്കെടുത്തു. ഓൺലൈൻ പഠനം ഉറപ്പാക്കാൻ നിർധന കുടുംബങ്ങളിലെ നിരവധി കുട്ടികൾക്ക് ടി വി കളും ,സ്മാർട്ട് ഫോണുകളും മുൻപ് ഇവർ നല്കിയിരുന്നു.