പൊട്ടങ്കിൽ - പരവിങ്ങാടി റോഡിന് മാണി സി കാപ്പന്റെ കരുതലിൽ ശാപമോക്ഷമായി

പാലാ: ഒരു പതിറ്റാണ്ടിലേറെക്കാലമായി അവഗണിക്കപ്പെട്ടു കിടന്ന കരൂർ പഞ്ചായത്തിലെ പൊട്ടങ്കിൽ - പരവിങ്ങാടി റോഡിന് മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ ശാപമോക്ഷമായി. പത്തു വർഷത്തിലേറെക്കാലമായി കുണ്ടും കുഴിയുമായി സഞ്ചാരം ദുസ്സഹമായ റോഡിന്റെ അവസ്ഥയെക്കുറിച്ച് വിവിധ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വർഷങ്ങളായിപ്പെടുത്തിയിരുന്നുവെങ്കിലും നടപടിയുണ്ടാവാത്തതിനെത്തുടർന്നു പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ മാണി സി കാപ്പന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്നു എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ടാറിംഗിനായി മാണി സി കാപ്പൻ അനുവദിച്ചു. ഈ തുക ഉപയോഗിച്ചു ഒന്നര കിലോമീറ്ററിലധികം വരുന്ന ഭാഗം ടാറിങ് പൂർത്തീകരിച്ചു.

ടാറിങ് പൂർത്തീകരണം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കൽ അധ്യക്ഷത വഹിച്ചു. കെ വി തോമസ് അരുവിയിൽ, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ടോണി നിരണത്ത്, ജോസ് മതിയനാൽ, എം പി കൃഷ്ണൻനായർ എന്നിവർ പ്രസംഗിച്ചു. ജോയി കളരിക്കലിന്റെ നേതൃത്വത്തിൽ മാണി സി കാപ്പനെ നാട്ടുകാർ സ്വീകരിച്ചു. സന്തോഷസൂചകമായി തൊഴിലാളികൾക്കും മധുരം വിതരണം ചെയ്തു.


നവരാത്രി സംഗീതോത്സവം

പാലാ: അമ്പലപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രം നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള നവരാത്രി സംഗീതോത്സവം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പുത്തൂർ പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു. അഡ്വ രാജേഷ് പല്ലാട്ട്, പ്രവീൺ മോഹനൻ, സി.പി ചന്ദ്രൻനായർ, ബിന്ദു സജികുമാർ, എ.എം ദിവാകരൻ അമ്പലപ്പുഴ, നാരായണൻകുട്ടി അരുൺനിവാസ് തുടങ്ങിയവർ സംസാരിച്ചു.

കുടിവെള്ള പദ്ധതി ടാങ്ക് ഉദ്ഘാടനം ചെയ്തു

കൊഴുവനാൽ: ളാലം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി 2021-22 ൽ ഉൾപ്പെടുത്തി കൊഴുവനാൽ കുടിവെള്ള പദ്ധതിക്ക് അറയ്ക്കൽ കുന്ന് ഭാഗത്ത് പുതുതായി നിർമ്മിച്ച വാട്ടർ ടാങ്കിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. കൊഴുവനാൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോസഫിന്റെ ശ്രമഫലമായി 14,40,000 - രൂപാ മുടക്കി നിർമ്മിച്ചതാണ് പുതിയ ടാങ്ക്. ഏകദേശം 200 കുടുംബങ്ങൾക്ക് പുതിയ ടാങ്കിന്റെ പ്രയോജനം ലഭ്യമാവും. ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, ജോസി ജോസഫ്, മെർലി ജയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനീസ് കുര്യൻ, മഞ്ജു ദിലീപ്, ജോർജ്കുട്ടി, സെബാസ്റ്റ്യൻ, ശ്രീകുമാർ റ്റി സി, ബാബു പീടികയിൽ, സണ്ണിച്ചൻ മറ്റം, ഷാജി ഗണപതിപ്‌ളാക്കൽ, സിബി പുറനാനി, ജോസഫ് പാറൻകുളങ്ങര, തങ്കച്ചൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.