കരുനാഗപ്പള്ളി: -കൗമാരക്കാർക്കിടയിൽ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗവും, ഇന്റർനെറ്റിന്റെയും സ്മാർട്ട് ഫോണുകളുടെയും ദുരുപയോഗവും സൃഷ്ടിക്കുന്ന വിപത്തെന്താണെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന ഒരു സിനിമയാണ് അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത 'തീ'.കുട്ടികൾ ലഹരി മാഫിയ സംഘങ്ങളുടെ കരങ്ങളിൽ പെട്ടു പോകാതിരിക്കാനും സൈബർ ലോകത്തിന്റെ ചതിക്കുഴികളിൽ വീഴാതിരിക്കാനും പൊതുസമൂഹത്തെയുംമാതാപിതാക്കളെയും കൗമാരക്കാരെയും

ബോധവൽക്കരിക്കുന്നതിന് ഈ ചലച്ചിത്രം വലിയ പങ്ക് വഹിക്കുന്നുണ്ട്.

ചക്കുവള്ളി മിഴി ഗ്രന്ഥശാല സുമനസുകളുടെ സഹായത്തോടെപോരുവഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേഡറ്റുകൾക്ക് ഈ ചലച്ചിത്രം കാണുന്നതിനുള്ള അവസരം നല്കി.കേഡറ്റുകൾ,പിടിഎ പ്രസിഡന്റ് അക്കരയിൽ ഹുസൈൻ, അദ്ധ്യാപകരായ അജിത, വിഷ്ണു, ലുക്മാൻ , ഗ്രന്ഥശാല പ്രവർത്തകൻ മാത്യൂ പടിപ്പുരയിൽ, എന്നിവർകരുനാഗപ്പള്ളി എച്ച് എൻ ജെ മാളിൽ ഉച്ചയ്ക്ക് നടന്ന പ്രദർശനത്തിലാണ് പങ്കെടുത്തത് '