മുദ്ര സംബന്ധമായ വ്യവസായങ്ങളുടെ ആഗോള വേദിയായ ഷിപ്പ് ടെക്ക്2022ന്റെ പതിനഞ്ചാമത് അന്തർദ്ദേശീയ സമ്മേളനം വിജയകരമായിപര്യവസാനിച്ചു. ഗ്രീസിലെ നോവോടെൽ ഏഥീൻസിലെ നിംഫസ്ബോൾറൂമിലായിരുന്നു സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

കപ്പൽ വ്യവസായംപരിസ്ഥിതി സൗഹാർദ്ദപരമാക്കുന്ന ഗ്രീൻ ഷിപ്പിഗ് എന്ന ആശയത്തിന്കൂടുതൽ പ്രാധാന്യം നൽകുവാൻ സമ്മേളനം തീരുമാനിച്ചു. ആഗോള സാമുദ്രികവ്യവസായ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ബിസ് ഈവന്റ്‌സ്മാനേജ്‌മെന്റ് ആയിരുന്നു പരിപാടിയുടെ സംഘാടകർ. .

ഇന്റർനാഷണൽ മാരിടൈം ക്ലബ്ബിന്റെ പ്രസിഡന്റും ഏരീസ് ഗ്രൂപ്പിന്റെസ്ഥാപക ചെയർമാനും സിഇഒയുമായ സർ സോഹൻ റോയ്, ഷിപ്പ്ടെക്കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയും മുഖ്യ പ്രഭാഷണം നടത്തുകയുംചെയ്തു.ആഗോള സാമുദ്രിക വ്യവസായമേഖലയാകെ പരിസ്ഥിതി സൗഹൃദം എന്നലക്ഷ്യം മുന്നിൽ വച്ച്, നെറ്റ് സീറോ എമിഷനിലേയ്ക്ക്എത്തുന്നതിനായി
സമൂലമായ മാറ്റങ്ങൾ നടപ്പിലാക്കി വരികയാണ്. എന്നാൽ,കൂടുതൽ ഊർജ്ജ കാര്യക്ഷമതയുള്ള കപ്പലുകളിലൂടെ വ്യവസായത്തിന്റെസമൂലമായ നവീകരണം ലക്ഷ്യമിടുന്നുണ്ടെങ്കിലും നടപടികൾവേഗത്തിലാക്കാനുള്ള ശ്രമത്തിൽ ഈ മേഖല ഇപ്പോഴും പിന്നിലാണ്.കാർബൺഡയോക്‌സൈഡിന്റെ അളവ് കുറച്ചുകൊണ്ടുവരാനുള്ളനടപടികൾക്ക് വേഗം ഇപ്പോൾ വളരെ കുറവാണ്. രണ്ടായിരത്തിമുപ്പത്തോടുകൂടി മേഖല പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാനുള്ളശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാവുന്നു. ഇതിനെ കാര്യക്ഷമമായി തരണംചെയ്യുവാനും സീറോ എമിഷൻ എന്ന ലക്ഷ്യം എത്രയും പെട്ടെന്ന്
പൂർത്തീകരിക്കുവാനുമുള്ള അടിയന്തര നടപടികളും രൂപരേഖയുംസമ്മേളനത്തിൽ മുഖ്യ ചർച്ചാ വിഷയമായി. പ്രായോഗിക ചർച്ചകളുംനടപടികളും ലക്ഷ്യം പൂർത്തിയാകുന്നത് വരെ തുടരുവാനും സമ്മേളനംതീരുമാനിച്ചു.

സാമുദ്രിക സംബന്ധമായ വിവിധ വ്യവസായ മേഖലകളിൽമികവുപുലർത്തിയവർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നരണ്ടായിരത്തി ഇരുപത്തി രണ്ടിലെ ഷിപ്പ്ടെക് ഇന്റർനാഷണൽ അവാർഡ്സുംസമ്മേളനത്തിന്റെ ഭാഗമായി നടന്നു.

യൂറോ ഡ്രൈയൂറോസീസ് എന്നിവയുടെ ചീഫ് എക്‌സികുട്ടീവ് ഓഫീസറുംയൂറോബൾക്ക് ലിമിറ്റഡ് സ്ഥാപകനും പ്രസിഡന്റുമായ ശ്രീ അരിസ്റ്റീഡിസ്പിറ്റാസ്, ആൽഫ ബൾക്കേഴ്സ് ഷിപ്പ്മാനേജ്മെന്റ് ഇൻകോർപ്പറേറ്റഡ്ടെക്നിക്കൽ ഡയറക്ടർ ശ്രീ കോൺസ്റ്റന്റൈൻ ഫിലിപ്പ്മാനുദാകിസ്എന്നിവരെവ്യവസായ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ്അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.

റൈസിങ് സ്റ്റാർ - വ്യക്തിഗത പുരസ്‌കാരം, കെയർ4സി - സിഇഒ ശ്രീ. യിയാനിസ്ഫാഫാലിയോസിന് ലഭിച്ചു. നാവിഗേറ്റർ ഷിപ്പിങ് കൺസൾട്ടന്റ്‌സ്ലിമിറ്റഡിന്റെ സിഇഒ - മിസ്. ഡാനെ ബെസന്റകൗവിനാണ് ഈ വർഷത്തെവിമൻ അച്ചീവർ പുരസ്‌കാരം. ക്യാപിറ്റൽ പ്രൊഡക്റ്റ് പാർട്‌ണേഴ്‌സ്സിഇഒയും  ഡയറക്ടറുമായ മിസ്റ്റർ ജെറി കലോഗിരാറ്റോസിന് സിഇഒ ഓഫ് ദഇയർ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.

ഗ്രീസിലെ നാവിക മേഖലയുടെ വികസനത്തിന് വലിയ സംഭാവനകൾ നൽകിയ
വ്യക്തികളെ ഷിപ്ടെക് ഓർഗനൈസേഷണൽ എക്സലൻസ്പുരസ്‌കാരത്തിലൂടെ ആദരിച്ചു.