കടുത്തുരുത്തി:വൈക്കം റോഡ് യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സതേൺ റയിൽവെ തിരുവനന്തപുരം ഡിവിഷനുമായി സഹകരിച്ച് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് സ്വച്ഛതാ പഖ്വാഡ എന്ന ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.ഞായറാഴ്ച രാവിലെ 8 മുതൽ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സന്നദ്ധ സംഘടനകൾ, സ്‌കൂൾ കോളേജ്, NSS, NCC വിദ്യാർത്ഥികൾ, പൗരസമിതി, റെസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളികൾ, വ്യാപാര വ്യവസായികൾ, തുടങ്ങിയവരുടെ സഹകരണത്തോടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിക്കും.വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽസ്വച്ഛതാ പഖ്വാഡ ശുചീകരണ യജ്ഞം അഡ്വ: മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും.കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ അധ്യക്ഷത വഹിക്കും. ലിജിൻ ലാൽ, ജോസ് തോമസ്, ബേബി തൊണ്ടാംകുഴി, റെയിൽവേ പ്രതിനിധികൾ തുടങ്ങി നിരവധി നേതാക്കൾ പങ്കെടുക്കും.