- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസ പൊതു പരീക്ഷ എ പ്ലസ് സംഗമവും എസ് ജെ എം ജില്ലാ കൗൺസിലും ഇന്ന്
കാസറഗോഡ് : 2021- 22 അധ്യാന വർഷത്തിൽ ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ അന്തർദേശീയ തലത്തിൽ മദ്രസ്സകളിൽ 5,7,10,12 ക്ലാസ്സുകളിൽ നടത്തിയ പൊതുപരീക്ഷ യിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ മുഅല്ലിംകളെയും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ(എസ് ജെ എം )അനുമോദിക്കുന്നു.
ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു, മറ്റു പരീക്ഷകളിൽ മികവ് നേടിയ മുഅല്ലിം കളുടെ മക്കളെയും ആദരിക്കും 2022 ഒക്ടോബർ 1 ശനിയാഴ്ച രാവിലെ 11 മണിക്ക് ജില്ലാ സുന്നി സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉത്ഘാടനം ചെയ്യും എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിക്കും എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി അനുമോദന പ്രഭാഷണം നടത്തും
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലംബാടി അബ്ദുൽ ഖാദിർ സഅദി,അബ്ദുറഹ്മാൻ അഹ്‌സനി,അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം അവാർഡുകൾ സമ്മാനിക്കും തുടർന്ന് ജില്ലാ വാർഷിക കൗൺസിൽ നടക്കും ജില്ലാ സെക്രട്ടറിജമാലുദ്ധീൻ സഖാഫി ആദൂർ പൊതു റിപ്പോർട്ടും, ജില്ലാ ഫിനാൻസ് സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ ഫിനാൻസ് റിപ്പോർട്ടും വെൽഫയർ, എക്‌സാം, മിഷ്ണറി, ട്രെയിനിങ്, മാഗസിൻ സെക്രട്ടറിമാർ സമിതി റിപ്പോർട്ടും അവതരിപ്പിക്കും
റിപ്പോർട്ടിനെ തുടർന്നുള്ള ചർച്ചക്കും, പുനഃസംഘടനക്കും സംസ്ഥാന സെക്രട്ടറി വി വി അബൂബക്കർ സഖാഫി നേതൃത്വം നൽകും