- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' ഒരുമയുടെ മെഗാ സംഗമം ഒക്ടോബർ ഒമ്പതിന്
കൊച്ചി: പഴമയുടെ നല്ലോർമകളെ വീണ്ടെടുത്ത് സഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം' മെഗാ സംഗമം ഒക്ടോബർ ഒമ്പതിന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും. പൊതുജനങ്ങൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിക്കുന്ന ഈ വേറിട്ട പരിപാടി രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ പ്രമുഖ വ്യക്തിത്വങ്ങളും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മനോഹരമായി തയാറാക്കിയ 101 ഊഞ്ഞാലുകളാണ് സംഗമത്തിന്റെ മുഖ്യ ആകർഷണം. പരമ്പരാഗത രീതിയിൽ മരവും പ്രകൃതിദത്ത കയറും ഉപയോഗിച്ചാണ് സംഗമ വേദിയിൽ ഇവ ഒരുക്കുന്നത്. പരമ്പരാഗത കലാരൂപമായ ചെണ്ടമേളവും നടക്കും. സംഗമത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം തീർത്തും സൗജന്യമാണ്.
'ഊഞ്ഞാലാട്ടം പോലുള്ള കേരളീയ തനിമയുള്ള നാടൻ ആഘോഷരൂപങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുകയും ആധുനികതയിൽ ആകൃഷ്ടരായ പുതുതലമുറയ്ക്ക് ഇവയുടെ തനിമ പരിചയപ്പെടുത്തുകയുമാണ് ഈ മെഗാ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്' സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് പറഞ്ഞു. 'ഈ പരിപാടിയിലൂടെ പരമ്പരാഗത ആഘോഷരീതികളെ സംരക്ഷിക്കാനും ഒരുമയുടെ സന്ദേശം കൈമാറാനും കഴിയുമെന്നും' അദ്ദേഹം പറഞ്ഞു.
സംഗമത്തിൽ സംഗീത മേളയും ഫോട്ടോ ബൂത്ത്, വെർച്വൽ റിലായിലിറ്റി എക്‌സ്പീരിയൻസ് കിയോസ്‌ക് എന്നിവയും ഉണ്ടാകും.