- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോവിക്കാനം CSC സെന്റർ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു
ബോവിക്കാനം: ഒൺലൈൻ സേവന രംഗത്ത് കഴിഞ്ഞ നാല് വർഷമായി പ്രവർത്തിച്ച് വരുന്ന CSC ചെർക്കളയുടെ കീഴിൽ ബോവിക്കാനം CSC സെന്റർ പ്രവർത്തനം ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബോവിക്കാനം പഴയ പോസ്റ്റ് ഓഫീസിന് മുൻ വശം ഫ്രീ കുവൈറ്റ് കെട്ടിടത്തിലാണ് സെന്റർ ആരംഭിച്ചത്.
പാസ്‌പോർട്ട്, പാൻ കാർഡ്, ഫ്ളൈറ്റ് ടിക്കറ്റ്, വിസിറ്റിങ് വിസ, കൂടാതെ മറ്റു നിരവധി ഓൺലൈൻ സേവനങ്ങളും നൽകി വരുന്ന സ്ഥാപനം കേന്ദ്ര സർക്കാരിന്റെ CSC അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത്.പൊതുജനങ്ങൾക്ക് ആവശ്യമായ ഓൺലൈൻ സർവീസുകൾ എളുപ്പത്തിലും മിതമായ നിരക്കിലും സാധ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിങ് പാർട്ണർമാരായ അബ്ദുല്ല ആലൂർ, സിദ്ദീഖ് ബീ.കെ ആലൂർ എന്നിവർ പറഞ്ഞു.
Next Story