പോരുവഴി: ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം സത്യം അഹിംസ എന്ന പേരിൽ സംഘടിപ്പിച്ചു. വിടരട്ടെ നാളെയുടെ വസന്തങ്ങളായി എന്ന പേരിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രന്ഥശാല പരിസര ശുചീകരണം എന്നിവയും ഇതൊടെപ്പം സംഘടിപ്പിച്ചു.

ശാസ്തംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭരണസമിതി അംഗം റ്റി എസ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സുൽഫിഖാൻ റാവുത്തർ, അഡ്വ.സി കെ വിജയാനന്ദ്, അർത്തിയിൽ ഷെഫീക്ക്, എം.ഷാജഹാൻ ചേഞ്ചിറക്കുഴി, എച്ച്.ഹസീന, സബീന ബൈജു, എസ്.സൻഹ, ഹർഷ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.