- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധിയിലും ഭരണ ധൂർത്തിലൂടെ ജനങ്ങളെ ഇടതു സർക്കാർ വെല്ലുവിളിക്കുന്നു - വെൽഫെയർ പാർട്ടി
തിരു: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സന്ദർത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണത്തിന്റെ ആനുകൂല്യം കൈപ്പറ്റി ധൂർത്തും അമിത ചെലവും നടത്തി സംസ്ഥാനത്ത് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. തദ്ദേശസ്വയംഭരണ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾക്ക് പണം നൽകാൻ കഴിയാതെ ഭരണ സ്തംഭനം അനുഭവിക്കുന്ന സമയത്ത് മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി പുതിയ ആഡംബര വാഹനങ്ങൾ വാങ്ങിയും വിദേശയാത്രകൾ നടത്തിയും ഉത്തരവാദിത്വം മറന്ന് സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്.
മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മന്ത്രിമാരും ഇപ്പോൾ നടത്തുന്ന വിദേശ പര്യടനം ഖജനാവ് കാലിയാക്കാനുള്ള ഫാമിലി ടൂർ മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും അധികാര ദുർവിനിയോഗത്തിലൂടെയും പിആർ പ്രചരണ ധൂർത്തിലൂടെയും മുഖ്യമന്ത്രി വാഴ്‌ത്തുപാട്ടുകൾ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത്യാവശ്യ പദ്ധതികൾക്ക് പണം അനുവദിക്കുന്നതിന് പകരം മന്ത്രിസഭയുടെ തീരുമാനങ്ങളെ പൊലിപ്പിച്ചു കാണിക്കുന്നതിനുള്ള പിആർ മാനേജ്‌മെന്റ് പ്രവർത്തനങ്ങൾക്കാണ് ഇടതു സർക്കാർ പ്രാമുഖ്യം നൽകുന്നത്. പ്രതിമാസം ശമ്പളവും പെൻഷനും നൽകാൻ പോലും കടം വാങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ചെലവു ചുരുക്കലും ഒരു വരുമാനമാണ് എന്ന സാമ്പത്തിക മാനേജ്‌മെന്റിന്റെ പ്രാഥമിക തത്വം പോലും സർക്കാർ മുഖവിലയ്‌ക്കെടുക്കുന്നില്ല.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിപ്പ് ഹൗസിലെ പശു തൊഴുത്ത് നവീകരിക്കുന്നതിന് 42 ലക്ഷം രൂപ അനുവദിച്ചതും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാറുകൾ വാങ്ങുന്നതിന് 90 ലക്ഷം രൂപയോളം ചെലവാക്കിയതും ഗുരുതര സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ്. ജനങ്ങളോട് ചെലവ് ചുരുക്കാനും ലളിത ജീവിതം നയിക്കാനും ഉപദേശിക്കുന്ന സർക്കാർ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പാർട്ടി ആശ്രതരുടെ കുടുംബാംഗങ്ങൾക്ക് വലിയ ശമ്പളത്തോടെയുള്ള നിയമനങ്ങൾ നടത്തുന്നു. മുഖ്യമന്ത്രിക്ക് നിയന്ത്രണാധീതമായ ഉപദേശകരെ നിയമിച്ചും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വിവിധ വകുപ്പുകളിലായി ആവശ്യത്തിലധികം വാഹന സൗകര്യങ്ങളും മറ്റും ഏർപ്പെടുത്തിയും സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക ക്രമീകരണം നഷ്ടപ്പെട്ടിരിക്കുകയാണ്.
തോന്നുംപടി തസ്തിക സൃഷ്ടിക്കൽ വഴിതന്നെ കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണു സർക്കാർ ഉണ്ടാക്കിയിട്ടുള്ളത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സൃഷ്ടിച്ച നാലായിരത്തിലധികം തസ്തികകളിൽ പലതും ഇടതുപക്ഷ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു. ആവശ്യമായ ആലോചനങ്ങളോ ചർച്ചകളോ ഇല്ലാതെ അനിയന്ത്രിതമായി കടം വാങ്ങിയും കിടക്കണിയുടെ ഭാരം ജനങ്ങളുടെ മേൽ കെട്ടിവെച്ചും സംസ്ഥാനത്തെ കൂടുതൽ സാമ്പത്തിക ദുരിതത്തിലേക്ക് തള്ളിവിടുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു