- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിന്റെ അംഗീകാരം നേടി ഫാത്തിമ റിൻഷ
പെരുമ്പിലാവ് : ഇന്ത്യയിൽ പ്രധാനമന്ത്രി മാരായിരുന്ന എല്ലാവരുടെയും ഛായചിത്രം മണിക്കൂറുകൾക്കുള്ളിൽവരച്ച് തൃശൂർ ജില്ലയിലെ പെരുമ്പിലാവ് കാരിയായ വിദ്യാർത്ഥി ഫാത്തിമ്മ റിൻഷ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് സിൽ സ്ഥാനം പിടിച്ചത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു മുതൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിവരെയുള്ളവരെയാണ് ഗ്രാഫൈറ്റ് പെൻസിൽ കൊണ്ട് എ ഫോർ ഐവറി ഷീറ്റിൽ ഫാത്തിമ്മ റിൻഷ വരച്ചത്.
ആക്ടിങ് പ്രധാനമന്ത്രി മാരുൾപ്പെടെ പതിനഞ്ച് പ്രധാനമന്ത്രി മാരുടെ ചിത്രങ്ങളാണ് റിക്കാർഡ് സമയത്തിനുള്ളിൽ മനോഹരമായി ഫാത്തിമ റിൻഷ വരച്ച് റിക്കാർഡ് നേടിയത്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിന്റെ നിർദ്ദേശമനുസരിച്ച് വീഡിയോയിൽ പകർത്തി സമർപ്പിച്ചതാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് അംഗീകരിച്ച് ബഹുമതി പത്രവും, സർട്ടിഫിക്കറ്റും , ഗോൾഡ്മെഡലും സമ്മാനങ്ങളും അയച്ചു നൽകിയത്.
പത്തൊന്മ്പത് കാരിയായ ഫാത്തിമ്മ റിൻഷ പെരുമ്പിലാവ് പരുവക്കുന്ന് അരക്കില്ലത്ത് ഹൗസിൽ എ.എം. അബ്ദുൾ റസാക്കിന്റെയും (കുവൈറ്റ്), വട്ടംകുളം പടുങ്ങൽ ഹൗസിൽ മുക്കടേക്കാട്ട് റഷീദ യുടെയും രണ്ടാമത്തെ മകളാണ്. റമീസ, മുഹമ്മത് യാസീൻ എന്നിവർ സഹോദരങ്ങളാണ്.
കാടാമ്പുഴ ഗ്രെയ്സ് വാലി ഇസ്ലാമിക്ക് ആൻഡ് ആർട്സ് കോളേജിൽ രണ്ടാം വർഷ ബി.എ. ഇംഗ്ലീഷ് (ലിറ്ററേച്ചർ) വിദ്യാർത്ഥിയാണ് ഫാത്തിമ റിൻഷ. കോളേജ് അദ്ധ്യാപകരും,വിദ്യാർത്ഥികളും, നാടും ഫാത്തിമയുടെ ഈ റിക്കാർഡിൽ ആഹ്ലാദതിമർപ്പിലാണ്.