പ്രവാസി സമരിറ്റൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും , കെ സി വൈ എം കുറ്റിപ്പുഴയുടെയും , സെന്റ് സെബാസ്റ്റ്യൻ ചർച്ച് സെട്രൽ കമ്മിറ്റിയുടെയും അഭിമുഖ്യത്തിൽ രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് കുറ്റിപ്പുഴ CR HS ൽ വച്ച് നടത്തുന്ന രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പും കുറ്റിപ്പുഴ ഇടവക വികാരി റവ ഫാ ജോഷി വേഴപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.

ഷജഗിരി ഹോസ്പിറ്റൽ പ്രതിനിധി അരവിന്ത് ആശംസകൾ നേർന്നു. പ്രവാസി സമരിറ്റൻ ട്രസ്റ്റ് പ്രസിഡന്റ് ബിനോയി ജോസഫ് സ്വാഗതവും സെറ്ററൽ കമ്മിറ്റി വൈസ് ചെയർമാൻ പോളി തെക്കൻ നന്ദിയും അറിയിച്ച് സംസാരിച്ചു. പ്രവാസി സമരിറ്റൻ ചാരിറ്റബിൾ ട്രസ്റ്റ് ഗ്ലോബൽ കോഡിനേറ്റർ ശ്രി ജിസോ പുതുവ കെ സി വൈ എം കുറ്റിപ്പുഴ പ്രസിഡന്റ് ഷാരോൺ ജെ അറക്കൽ എന്നിവർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പടെ നടത്തിയ ക്യാമ്പിൽ 200 പേർ പങ്കെടുക്കുകയും മെഡിക്കൽ സേവനം ഉപയോഗപെടുത്തുകയും ചെയ്തു.40 പേർ രക്തം ദാനം ചെയ്ത് ക്യാമ്പിനോട് സഹകരിച്ചു.