പത്തനംതിട്ട. കാഴ്ചനേത്രദാന സേനയും പത്തനംതിട്ട STAS കോളേജും ചേർന്നു ലോക കാഴ്ച ദിനം ആചരിക്കുന്നു .നാളെ രാവിലെ 10 മണിക്ക് കോളേജ് ഓഡിയോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട കേരള പി .എസ്. സി അംഗവും കാഴ്ച ജനറൽ സെക്രട്ടറിയുമായ അഡ്വ.റോഷൻ റോയ് മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ IAS ദിനാചരണം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച് മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേത്ര ദാന സമ്മത പത്രവും കൈമാറും.