- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള, എം ജി സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ രജിസ്‌ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുക
ശ്രീനാരായണ ഓപൺ സർവകലാശാല നിലവിൽ വന്ന ശേഷം മറ്റു യൂണിവേഴ്‌സിറ്റികളിൽ വർഷങ്ങളായി നിലനിന്ന് പോന്നിരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷനും വിദൂര വിദ്യാഭ്യാസവും സർക്കാർ ഉത്തരവിൽ നിർത്തലാക്കിയിരുന്നു. എന്നൽ 7 ഭാഷ പഠനങ്ങൾക്ക് മാത്രമാണ് ഓപ്പൺ സർവകലാശാലക്ക് ഇത്തവണ യുജിസി അംഗീകാരം ലഭിച്ചത്.ഇതിനെ തുടർന്ന് മറ്റു വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്‌സുകൾ മറ്റു സർവകലാശാലകളിൽ തുടരാം എന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
എന്നൽ കാലിക്കറ്റ് സർവകലാശാലയിൽ മാത്രമാണ് പ്രവേശന നടപടികൾ ആരംഭിച്ചത്.കേരള, എം ജി സർവകലാശാലകൾ ഇത് വരെ പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല. ജൂൺ,ജൂലായ് മാസങ്ങളിൽ ആരംഭിക്കേണ്ട പ്രവേശന നടപടികൾ ഒക്ടോബർ ആയിട്ടും ആരംഭിച്ചിട്ടില്ല. ഇത് പ്രതിഷേധാർഹമാണ്. വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഉള്ള അവസരം നിഷേധിക്കുന്ന നിലപാട് സർവകലാശാലകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം നൽകും.