കൊച്ചി: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 42-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തൃപ്പൂണിത്തുറയിൽ നടന്നുവന്ന സമ്മേളനം തദ്ദേശസ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളം സാംസ്‌കാരിക-സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ നിരൂപകൻ എം.ജെ ശ്രീചിത്രൻ, പി.വി ശ്രീനിജൻ എം.എൽ. എ, ഡോ. സുനിൽ പി. ഇളയിടം എന്നിവർ പ്രഭാഷണം

നടത്തി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം. എ.കെ ഫൈസൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സംസ്ഥാന സെക്രട്ടറി പി. ഡി. പ്രസാദ് സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്റ് പി.ജി അനൂപ്
നന്ദിയും രേഖപ്പെടുത്തി.

മാറിയ കാലത്തെ സർവ്വീസും സംഘടനയും എന്ന വിഷയത്തിൽ നടന്ന സെമിനാർ സംസ്ഥാന യുവജനക്ഷേ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർപ്രൊഫ. കാർത്തികേയൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എം.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി കൃഷ്ണപ്രസാദ് പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് സംസ്ഥാന സെക്രട്ടറി അനിൽകുമാർ സ്വാഗതവും ആശംസിക്കുകയും സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രമേശൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പിന്നോക്ക ആദിവാസി മേഖലകളിൽ ജനമൈത്രി എക്സൈസ് ഓഫീസുകൾ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരവാഹികളായി ടി. സജുകുമാർ (പ്ര സിഡന്റ്), ടി.ബി ഉഷ (വൈസ് പ്രസിഡന്റ്), കെ. സന്തോഷ്‌കുമാർ (ജനറൽ സെക്രട്ടറി), എ. എ.കെ ഫൈസൽ (ട്രഷറർ), സെക്രട്ടറിമാരായി എം. അനിൽകുമാർ, പി.വി കലേഷ്, പി.ഡി പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.