നജീവിതംദുസ്സഹമാക്കുന്ന വിലക്കയറ്റവും യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും ഉയർത്തി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ഒക്ടോബർ 15 മുതൽ 31 വരെ ദേശവ്യാപക പ്രക്ഷോഭത്തിന്റെ മണ്ഡലതല ഉദ്ഘാടനം കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധരണ്ണ സംഘടിപ്പിച്ചു വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇസ്മയിൽ ഖനി ഉദ്ഘാടനം ചെയ്തു.

ഗാർഹിക പാചക വാതക സബ്‌സിഡി കേന്ദ്ര സർക്കാർ പിടിച്ച് വെച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിരിക്കുന്നു നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നത് പെട്രോൾ ഡീസൽ വില നിർണയാവകാശം കമ്പനികൾക്ക് നൽകിയതിന് ശേഷം വലിയ വർധനവാണ് ഇക്കാര്യങ്ങൾ പരിഗണിച്ച് പെട്രോളിയം മന്ത്രാലയം പാചക വാതക സബ്‌സിഡി പുനഃസ്ഥാപിക്കാനുള്ള നടപടിയും പെട്രോളിയം ഉത്പന്നങ്ങളുടെ അമിതമായ വിലക്കയറ്റം തടയാനുള്ള നടപടിയും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

മണ്ഡലം പ്രസിഡന്റ് അബ്ദുൽ സമദ് പുള്ളിയിൽ അധ്യക്ഷത വഹിച്ചു ജില്ലാ കമ്മിറ്റി അംഗം അൻസർ കൊച്ചുവീട്ടിൽ മണ്ഡലം സെക്രട്ടറി എസ് എം മുഖ്താർ മണ്ഡലം ട്രഷറർ ഷെമീന കലാം കമ്മിറ്റി അംഗങ്ങളായ
ബി എം സമീർ, സദാനന്ദൻ ക്ലാപ്പന, മുഹമ്മദ് ഷമീം ഓച്ചിറ എന്നിവർ സംസാരിച്ചു