- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദയാബായിയോട് സർക്കാർ കാട്ടുന്നത് ക്രൂരമായ നിസ്സംഗത- അധികാരപ്രമത്തതയുടെ പ്രതിഫലനം; എസ് യു സി ഐ
എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി സമരരംഗത്തിറങ്ങേണ്ടി വന്ന, ലോകം ആദരിക്കുന്ന ദയാബായിയുടെ നിരാഹാരസമരം പതിനാലാം ദിവസമായിട്ടും പിണറായി സർക്കാർ ക്രൂരമായ നിസ്സംഗതയാണ് കാട്ടുന്നതെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
എൻഡോസൾഫാൻ ഇരകൾ ഭരണകൂടത്തിന്റെ സൃഷ്ടികളാണ്. ഭീകര ദുരിതം പേറുന്ന അവരുടെ നിസ്സാരമായ ആവശ്യങ്ങൾ പോലും നേടാൻ കടുത്ത സമരങ്ങൾ നടത്തേണ്ടി വരുന്നു. ദയബായി ഉയർത്തുന്ന ആവശ്യങ്ങൾ തികച്ചും ന്യായവും സർക്കാരിന് നിസ്സാരമായി അനുവദിക്കാവുന്നതുമാണ്.
പക്ഷേ അവ അനുവദിച്ചു നൽകുന്നത് പോട്ടെ, സമര വിഷയത്തെപ്പറ്റി പ്രതികരിക്കാൻ, ദയാബായിയുടെ ജീവൻ അപകടത്തിലായിരിക്കുന്ന സന്ദർഭത്തിൽ പോലും സർക്കാരോ സിപിഎം നേതൃത്വമൊ തയ്യാറാകുന്നില്ല. ഈ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ കേരളജനത അതിശക്തമായി പ്രതിഷേധിച്ച് രംഗത്തിറങ്ങണമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു