പാലക്കാട് : 150 ലധികം കായിക പ്രതിഭകൾ പങ്കെടുത്ത ടീൻ ഇന്ത്യ ജില്ലാ ഫുട്‌ബോൾ ചാമ്പ്യൻസ് ട്രോഫി മത്സരം ആവേശകരമായി.ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്വി ഉദ്ഘാടനം ചെയ്തു. മുൻ കേരള ഫുട്‌ബോൾ ടീം താരം സുധീർ പത്തിരിപ്പാല മുഖ്യാതിഥിയായി .ശൂറാംഗം മമ്മുണ്ണി മൗലവി, ജമാഅത്തെ ഇസ്ലാമി ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് നൗഷാദ് മുഹ്യുദ്ദീൻ,മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ മേനേജർ അബ്ദുസ്സലാം , എന്നിവർ കളിക്കാരെ പരിചയപ്പെടുകയും ചെയ്തു.

ടീൻ ഇന്ത്യ അലനലൂർ ചാമ്പ്യന്മാരും ചേർപ്പുളശേരി റണ്ണേഴ്‌സും ആയി. സഹൽ അലനലൂർ മികച്ച കളിക്കാരനും ഷഹീർ ഒറ്റപ്പാലം മുന്നേറ്റ നിരക്കാരനും നിഫാൻ പത്തിരിപ്പാല മികച്ച ഗോൾ കീപ്പറും ഫത്ത് വീൻ പാലക്കാട് മികച്ച ഡിഫൻ ഡറും അൻഫിൻ അലനലൂർ ടോപ് സ്‌കോററുമായി.

സമാപന ചടങ്ങിൽജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ അസി: സെക്രട്ടറി ഹസനാർ കുട്ടി മാസ്റ്റർ , കേരള ഫുട്ബാൾ ടീം മുൻ അംഗം സുധീർ പത്തിരിപ്പാല ,ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ സെക്രട്ടറി ഫെബിന ഷിഹാബുദ്ദീൻ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി നവാഫ് പത്തിരിപ്പാല, എസ്‌ഐ.ഒ ജില്ലാ സെക്രട്ടറി ബാസിത്ത് തൃത്താല, മലർവാടി ജില്ലാ കോഡിനേറ്റർ ജംഷീർ .കെ, ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ നജീബ് എ, ടൂർണമെന്റ് കൺവീനർ ഫൈസൽ ബാബു .ടീൻ ഇന്ത്യ പാലക്കാട് ഡിസ്ട്രിക് കൗൺസിൽ മെമ്പർമാരായ നബ്ഹാൻ കെ.സി, റിഷാൽ ഇബ്രാഹിം, അമൽഫാറൂഖ്, സനാഹ് ഫൈസൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

ടീൻ ഇന്ത്യ ഒറ്റപ്പാലം ഏരിയ കൺവീനർ ഷനൂബ് സ്വാഗതവും ടീൻ ഇന്ത്യ മൗണ്ട് സീന കൺവീനർ ഷമീർ നന്ദിയും പറഞ്ഞു.