കേരളശ്ശേരി ഹൈസ്‌കൂളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സും, വിമുക്തി ക്ലബ്ബും സംയുക്തമായാണ് ലഹരിക്കെതിരെ ഹൈസ്‌കൂൾ കലോൽസവ ദിവസത്തിൽ കൈയൊപ്പ് സംഘടിപ്പിച്ചത്. കോങ്ങാട് പൊലീസ് സ്റ്റേഷൻ കെ. എച്ച്. ജി. സുരേഷ് കുമാർ എം ഉദ്ഘാടനം ചെയ്തു.സ്‌കൗട്ട് മാസ്റ്റർ വി എം നൗഷാദ് അധ്യക്ഷത വഹിച്ചു

സിവിൽ പൊലീസ് ഓഫീസർ എസ് സജിത, പ്രധാനാധ്യാപിക പി രാധിക, സ്‌കൗട്ട് ലീഡർ വി കെ സനോജ്, അസിസ്റ്റന്റ് ലീഡർ കെ യു ഉദയ കൃഷ്ണ, ഗൈഡ്സ് കെ ആര്യ, ടി എം ബാസില എന്നിവർ സംസാരിച്ചു