- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ലോജിസ്റ്റിക് സേവന ദാതാക്കളുടെ കൂട്ടായ്മയായ പസഫിക് പവർ ലോജിസ്റ്റിക്സിന്റെ പി പി എൽ ഡയമണ്ട് അവർഡ് മലയാളിയുടെ സ്ഥാപനത്തിന്; അവാർഡ് കരസ്ഥമാക്കിയത് കോട്ടയം സ്വദേശിയുടെ സ്ഥാപനം
120 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന, സ്വതന്ത്ര ലോജിസ്റ്റിക് സേവന ദാതാക്കളുടെ നെറ്റ്‌വർക്കാണ് പസഫിക് പവർ ലോജിസ്റ്റിക്സ് എന്ന പി പി എൽ. ഹോങ്കോംഗ് ആസ്ഥാനമായ നെറ്റ്‌വർക്ക് ആഗോള തലത്തിൽ തന്നെ ലോജിസ്റ്റിക്, ഫ്രൈറ്റ് ഫോർവേർഡിങ് മേഖലയിൽ കാര്യക്ഷമതയും ഗുണമേന്മയും കൊണ്ടുവരാനായി പ്രയത്നിക്കുന്ന സംഘടനയാണ് ഇത്. ഈ രംഗത്ത് മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കുന്ന ലോജിസ്റ്റിക്സ്ഥാപനങ്ങൾക്ക് എല്ലാവർഷവും നൽകാറുള്ള പി പി എൽ ഡയമണ്ട് അവാർഡിന് ഈ വർഷം അർഹമായത് കോട്ടയം സ്വദേശിയുടെ സ്ഥാപനം.
കോട്ടയം സ്വദേശിയായ ജോബി മാണി 2009-ൽ ഹൈദരാബാദ് ആസ്ഥാനമാക്കി രൂപീകരിച്ച ബ്ലൂലൈൻ ഫ്രൈറ്റ് ഫോർവേർഡേഴ്സിനാണ് ഇത്തവണത്തെ പി പി എൽ ഡയമണ്ട് അവാർഡ് ലഭിച്ചത്. ലോജിസ്റ്റിക് രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്‌ച്ച വയ്ക്കുന്ന കമ്പനിക്ക്ദുബായിലും ബ്രാഞ്ചുണ്ട്. നൂറിലധികം രാജ്യങ്ങളിൽ ബ്ലൂലൈൻ സേവനം ഉറപ്പാക്കുന്നുണ്ട്.