- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കെതിരെ സമൂഹം ഒന്നായി ഒരുമിക്കണം :ജില്ലാ കളക്ടർ
കോട്ടയം :ലഹരിക്കെതിരെ സമൂഹം ഒന്നായി ഒരുമിക്കണമെന്നും, കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നൽകണമെന്നും ജില്ലാ കളക്ടർ ഡോ. പി. കെ ജയശ്രീ ഐ. എ. എസ് അഭിപ്രായപ്പെട്ടു.
കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഓവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി യുടെ ഭാഗമായി, സർക്കാർ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികൾക്കു വേണ്ടി സംഘടിപ്പിച്ച സ്മാർട്ട് ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ.
മോട്ടിവേഷണൽ സ്പീക്കറും,സൈക്കോളജി സ്റ്റും,എഴുത്തുകാരനുമായ ശ്രീ ജോബിൻ എസ് കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.ആത്മ വിശ്വാസം വർദ്ധിപ്പിക്കുകയും, തങ്ങളുടെ കഴിവുകൾ തിരിച്ചറിയാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്താൽ ലഹരി എന്ന വിപത്തിനെ അതി ജീവിക്കുവാനും,ജീവിത ലക്ഷ്യങ്ങൾ നേടിയെടിക്കുവാനും അവർക്ക് സാധിക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജോബിൻ എസ് കൊട്ടാരം അഭിപ്രായപ്പെട്ടു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി മല്ലിക കെ എസ് സ്വാഗതമാശംസിച്ച യോഗത്തിൽ, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ ശ്രീ സുധീഷ് കുമാർ എസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ശിശു വികസന ഓഫീസറും, ഗവ. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഇൻചാർജ് ഉം ആയഷിമിമോൾ പി, ജിഷ്ണു എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ലഹരി മുക്ത കേരളം ക്യാമ്പയിനോടു അനുബന്ധിച്ചു ലഹരിക്കെതിരായ പ്രതിജ്ഞ ബഹു. ജില്ലാ കളക്ടർ ഡോ പി. കെ ജയശ്രീ ഐ. എ. എസ് ചൊല്ലി കൊടുക്കുകയും കുട്ടികൾ അതേറ്റു ചൊല്ലുകയും ചെയ്തു.ഓ. ആർ. സി പ്രൊജക്റ്റ് അസിസ്റ്റന്റ് സേതു പാർവതി കൃതജ്ഞതയർപ്പിച്ചു .