- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക സിവിൽ സമുദ്ര സുരക്ഷ ശക്തമാക്കാൻ ഓസ്‌ട്രേലിയ
കൊച്ചി: പ്രാദേശിക സിവിൽ സമുദ്ര സുരക്ഷ ശക്തമാക്കാൻ ഓസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണെന്ന് കമാൻഡർ മാരിടൈം ബോർഡർ കമാൻഡ്/ കമാൻഡർ ജോയിന്റ് ഏജൻസി ടാസ്‌ക് ഫോഴ്‌സ്, ഓപ്പറേഷൻ സോവറിൻ ബോർഡേഴ്‌സ് കമാൻഡറും റോയൽ ഓസ്‌ട്രേലിയൻ നേവി റിയൽ അഡ്‌മിറലുമായ ജസ്റ്റിൻ ജോൺസ് വ്യക്തമാക്കി.
സിവിൽ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് പ്രാദേശിക പങ്കാളിത്തമായി പ്രവർത്തിക്കുന്ന ഏഷ്യൻ കോസ്റ്റ് ഗാർഡ് ഏജൻസി തലവന്മാരുടെ ഡൽഹിയിൽ നടന്ന സമ്മേളനത്തിലാണ്, ഇന്ത്യയിൽ സന്ദ്രർശനം നടത്തുന്ന ജസ്റ്റിൻ ജോൺസ് തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ തന്ത്രപ്രധാന പങ്കാളികളുമായുള്ള കൂടിക്കാഴ്ചകൾ ഇത്തരം ബന്ധങ്ങൾ ശക്തിപ്പെടുത്തും. തുടർച്ചയായ സംഭാഷണങ്ങളും വിവരങ്ങൾ പങ്കുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയും റിയർ അഡ്‌മിറൽ ജോൺസ് എടുത്തുകാണിച്ചു. ഏഷ്യൻ മേഖലയിലെ എല്ലാ പ്രധാന കോസ്റ്റ് ഗാർഡ് ഏജൻസികളുമായും ഓസ്‌ട്രേലിയ പുലർത്തുന്ന ദീർഘകാല ബന്ധങ്ങളും സിവിൽ സമുദ്ര സുരക്ഷാ കാര്യങ്ങളിൽ സഹകരണവും ശക്തിപ്പെടുത്തുന്നതിനു നടത്തുന്ന ഇടപഴകലുകളും ജോൺസ് ചൂണ്ടിക്കാട്ടി.
നിയമാനുസൃതമായ വ്യാപാരവും യാത്രയും സുഗമമാക്കുന്നതിനും സമുദ്ര കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണത്തിനും സഹായിക്കുന്ന ബന്ധങ്ങളെ ഓസ്‌ട്രേലിയ എങ്ങനെ വിലമതിക്കുന്നു എന്ന് ഈ സന്ദർശനം കൂടുതൽ തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
'കടലിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് മേഖലയിലെ എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കാൻ ഓസ്‌ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. പ്രത്യേകിച്ച് ജീവനും ക്ഷേമവും പരിഗണിക്കാതെ ദുർബലരായ ആളുകളെ ചൂഷണം ചെയ്യുന്ന കേരളത്തിലെ മനുഷ്യ കള്ളക്കടത്ത് ഇല്ലാതാക്കാൻ. ', അദ്ദേഹം വ്യക്തമാക്കി.
സിവിൽ സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയ അടുത്തിടെ ശ്രീലങ്കൻ നേവിയുമായി സഹകരിച്ച് ആറു മനുഷ്യക്കടത്ത് ശ്രമങ്ങളെ തടയുകയും
183 പേരെ സുരക്ഷിതമായി തിരിച്ചയ്ക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയൻ സർക്കാർ അടുത്തയിടെ മാറിയെങ്കിലും മനുഷ്യക്കടത്തിനെതിരേയുള്ള ഓസ്‌ട്രേലിയൻ നയത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സമുദ്ര സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് തങ്ങളുടെ പങ്കാളികളുമായി ആഴത്തിലുള്ള സഹകരണം ഊട്ടി ഉറപ്പിക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും റിയൽ അഡ്‌മിറൽ ജോൺസ് വ്യക്തമാക്കി.