ശാസ്താംകോട്ട:- സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കലും പ്രതിജ്ഞയും സംഘടിപ്പിച്ചു. വിടരട്ടെ നാളെയുടെ വസന്തങ്ങളായി എന്ന പേരിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ ആണ് ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്.ഒക്ടോബർ 2 ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി ഉദ്ഘാടനം ചെയ്ത ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങൾ വിവിധ ദിവസങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ, സെമിനാറുകൾ, കൗൺസിലിങ്ങുകൾ, ലഘു നാടകങ്ങൾ, ഫ്‌ളാഷ്‌മോബുകൾ, അക്ഷര ചങ്ങല, പോസ്റ്റർ പ്രചരണങ്ങൾ, ലഹരി വിരുദ്ധ സന്ദേശ റാലികൾ,പുസ്തകവിതരണങ്ങൾ, പുസ്തക ചർച്ചകൾ,സംവാദങ്ങൾ,ഹ്രസ്വ ചിത്രപ്രദർശനങ്ങൾ,രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ക്ലാസുകൾ തുടങ്ങി വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ലഹരി വിരുദ്ധ ദീപം തെളിയിക്കൽ പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.

എം.സുധീർഖാൻ റാവുത്തർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, കുന്നത്തൂർതാലൂക്ക്
ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, റെജീവ് പ്ലാമൂട്ടിൽ, അർത്തിയിൽ അൻസാരി, സബീന ബൈജു, ഹർഷ ഫാത്തിമ, എം.ഷാജഹാൻ ചേഞ്ചിറക്കുഴി, അർത്തിയിൽ ഷെഫീക്ക് എം.,ഫിറോസ് എന്നിവർ പങ്കെടുത്തു.