ആം ആദ്മി പാർട്ടി മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പൂർവ്വവിദ്യാർത്ഥികളുടെ സ്‌പോൺസർഷിപ്പിൽ, മഞ്ഞപ്രയിലെ എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള 10 ദിവസത്തെ നൈപുണ്യ വികസന സ്‌കോളർഷിപ്പ് പ്രോഗ്രാം ഒക്ടോബർ 24 ന് NSS കരയോഗം ഹാളിൽ ആരംഭിച്ചു.

പഠനമികവിന്റെ അടിസ്ഥാനത്തിൽ 40 വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ അവസരം. 10 ദിവസത്തെ പരിശീലനവും ?1500/- സ്‌കോളർഷിപ്പും ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ ശ്രീ പിസി സിറിയക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ആംആദ്മി പാർട്ടി മഞ്ഞപ്ര കോർഡിനേറ്റർ ജിനോ കണ്ണേൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ സാജു പോൾ, നിയോജകമണ്ഡലം കൺവീനർ സക്കറിയ പോൾ, ഡേവിസ് മൂഞ്ഞേലി എന്നിവർ ആശംസകൾ അർപ്പിച്ചു. സെബാസ്റ്റ്യൻ പോൾ സ്വാഗതവും സെബി ചക്രംപിള്ളി യോഗത്തിന് നന്ദിയും പറഞ്ഞു. തുടർന്ന് എറണാകുളം ലീഡേഴ്‌സ് അക്കാദമി ട്രെയ്‌നർ കാർത്തിക് കൃഷ്ണൻ കുട്ടികൾക്ക് പരിശീലനം നടത്തി.