- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ജനങ്ങൾ അഴിമതിക്കെതിരെ പോരാടുന്ന ഗവർണ്ണർക്കൊപ്പം - ബി. ജെ. പി
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ പോരാടുന്ന ഗവർണർക്കൊപ്പം ആണ് കേരളത്തിലെ ജനങ്ങൾ എന്ന് ബി. ജെ. പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ പറഞ്ഞു.
പിണറായി സർക്കാർ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി എല്ലാ ചട്ടങ്ങളും മറികടന്നു അവിഹിതമായി വൈസ് ചാൻസിലർ അടക്കമുള്ള നിയമനങ്ങൾ നടത്തുമ്പോൾ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന കേരള ഗവർണർക്കൊപ്പം നിൽക്കേണ്ടത് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഒരു സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അഴിമതിക്കെതിരെ പോരാടുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയർപ്പിച്ചുകൊണ്ട് ആലപ്പുഴ ജില്ലയിൽ നടന്ന പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി. ജെ. പി. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ബി. ജെ. പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, ജില്ലാ സെൽ കോഡിനേറ്റർ അരുൺ അനിരുദ്ധൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അഖിൽ ഹരിപ്പാട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ. ഉണ്ണികൃഷ്ണൻ, വി. ശ്രീജിത്ത്, മണ്ഡലം പ്രസിഡന്റ് മാരായ കണ്ണൻ തിരുവമ്പാടി, വി.ബാബുരാജ്, സജി. പി. ദാസ്, കെ. വി. ബ്രിട്ടോ, വിനോദ് നീലംപേരൂർ എന്നിവർ സംസാരിച്ചു.