കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംഘടനയുടെ 35 വർഷ കാലമായി സംസ്ഥാന പ്രസിഡണ്ടായിരുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അനുസ്മരണം തൃശൂരിൽ നടത്തി. ക്രാന്തദർശിയുള്ള കോൺഗ്രസ്സിൽ പകരം വെയ്ക്കാൻ സമാനതകൾ ഇല്ലാത്ത ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു അന്തരിച്ച ആര്യാടൻ മുഹമ്മദ് സർ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു.

ആര്യാടൻ മുഹമ്മദിന്റെ സാന്നിദ്ധ്യം ഇല്ലാതെ ആദ്യമായി കോഴിക്കോട് നവംബർ 12-13 തിയ്യതി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ഹുസൈൻ വല്ലാഞ്ചിറ, ജനറൽ സെക്രട്ടറി ടി.ശബരീഷ് കുമാർ, ട്രഷറർ രാജൻ ജോസ് മണ്ണുത്തി, കോർഡിനേറ്റർ സുരേഷ് താണിയിൽ, സെക്രട്ടറി അഷറഫ് പെരിഞ്ചേരി നയിക്കുന്ന അവകാശ സംരക്ഷണ സന്ദേശ യാത്രക്ക് സ്വീകരണവും തൃശൂർ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നൽകി.

യൂണിറ്റ് സെക്രട്ടറി ജോബി.ഇ.ജെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് രഞ്ചിത്ത് ജോയ്, സജീഷ് ശങ്കുണ്ണി, ടി.എ.ബെന്നി, ബിനോയ് മൈക്കിൾ, ടി.കെ.കമലം, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ.എം.ജെ എന്നിവർ പ്രസംഗിച്ചു.