- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാർക്കുള്ള സൈബർ സുരക്ഷ പരിശീലനം ആരംഭിച്ചു
തിരുവനന്തപുരം; സൈബർ ആക്രമണങ്ങളും ഭീഷണികളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷ സർക്കാർ വകുപ്പുകളിൽ ഉറപ്പാക്കുന്നതിന് വേണ്ടി കേരള പൊലീസിന്റെ സൈബർ ഡോമിന്റെ നേതൃത്വത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിശീലന പരിപാടി ആരംഭിച്ചു.
സൈബർ ഡോം നോഡൽ ഓഫീസർ പി. പ്രകാശ് ഐപിഎസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.സർക്കാർ സംവിധാനങ്ങൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളും പ്രതിരോധങ്ങളും ഉൾപ്പെടെ പരിശീനപരിപാടിയിൽ പങ്ക് വെയ്ക്കും. വളരെ ഏകോപിതവും മൾട്ടി-സ്റ്റെപ്പ് ആക്രമണങ്ങളുമാണ് സൈബർ രംഗത്ത് ഉണ്ടാകുന്നത്. ഇത് ഭാവിയിൽ വർദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഈ സാഹചര്യത്തിലാണ് സർക്കാർ മേഖലയിലെ സൈബർ ഭീഷണി നേരിടാാനും, സൈബർ ഭീഷണികൾ ലഘൂകരിക്കുന്നതിന് വേണ്ടിയും ഓരോ സർക്കാർ വകുപ്പിലെയും സൈബർ സുരക്ഷാ ടീമുകൾക്ക് കേരള പൊലീസ് സൈബർഡോം പരിശീലനം നൽകുന്നത്.
ഡിപ്പാർട്ട്മെന്റിന്റെ ഡിജിറ്റൽ ആസ്തികളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും മികച്ച രീതികളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിനും സൈബർ സുരക്ഷാ കഴിവുകൾ വികസിപ്പിക്കുകയാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.