നിത ശിശു വികസന വകുപ്പ്, റാന്നി ICDS സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലിങ് പ്രോഗ്രാം ദിശ പത്തനംതിട്ട യുമായി ചേർന്ന് റാന്നിയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ 'ലഹരിക്കെതിരെ എന്റെ കയ്യൊപ്പ്'എന്ന പരിപാടിയുടെ ഉദ്ഘാടനം റാന്നി MLA അഡ്വ. പ്രമോദ് നാരായൺ നിർവഹിച്ചു. പെരുമ്പുഴ ബസ് സ്റ്റാൻഡിൽ ഒരുക്കിയ ക്യാൻവാസിൽ തന്റെ ഒപ്പ് രേഖപ്പെടുത്തികൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.

പത്തനംതിട്ട ചൈൽഡ് വെൽഫയർ കമ്മറ്റി അംഗവും ദിശ സെക്രട്ടറിയും ആയ . ഷാൻ രമേശ് ഗോപൻ മുഖ്യ പ്രഭാഷണം നടത്തി.വിവിധ സ്‌കൂളിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പതിക്കുകയും ലഘു ലേഖ വിതരണം നടത്തുകയും ചെയ്തു.എക്‌സൈസ് വകുപ്പ് ഇൻസ്പെക്ടർ ശ്രീ.ശശിധരൻ,റാന്നി ITI ഇൻസ്ട്രക്ടർ .കിരൺ,ICDS സൂപ്പർ വൈസർ സുധർമണി,ദിശ കോർഡിനേറ്റർ . ഷിജു എം സാംസൺ, സ്‌കൂൾ കൗൺസിലേഴ്സ് ആയ രശ്മി ചന്ദ്രൻ, അഞ്ജു ജോസ്, രജനി, സാജിത, ജിനു. പി എന്നിവർ സംസാരിച്ചു.