- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദ്വിദിന അന്തർദേശീയ സെമിനാറും പുസ്തകമേളയും മാർ ഇവാനിയോസ് കോളെജിൽ സമാപിച്ചു
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വയലാറിന്റെ സർഗപ്രപഞ്ചം' എന്ന വിഷയത്തിലുള്ള ദ്വിദിന അന്തർദേശീയ സെമിനാർ സമാപിച്ചു. വയലാർ-ദേവരാജൻ, വയലാർക്കവിതയിലെ മാനവികത, പുരുഷാന്തരങ്ങളിലൂടെ ഒരു സഞ്ചാരം എന്നീ വിഷയങ്ങളിൽ മാർ ഇവാനിയോസ് കോളെജിലെ മാർ ഗ്രിഗോറിയോസ് ഹാളിൽ നടന്ന സെഷനിൽ കാലിക്കറ്റ് സർവകലാശാല കേരള പഠനവിഭാഗം പ്രൊഫസർ ഡോ. ആർ. വി. എം ദിവാകരൻ, കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്‌ക്രിപ്റ്റ് ലൈബ്രറി വകുപ്പ് മേധാവി ഡോ. ആർ. ബി. ശ്രീകല എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ. എം.എസ്. മുരളി മോഡറേറ്ററായി. തുടർന്ന് വയലാർ ഗാനങ്ങളിലെ തത്വചിന്ത, വയലാർക്കവിത : പ്രബോധനത്തിന്റെ സൗന്ദര്യം എന്നീ വിഷയങ്ങളിൽ യഥാക്രമം ഗാന നിരൂപകനും ഗ്രന്ഥകാരനുമായ ടി. പി. ശാസ്തമംഗലം, കാസറഗോഡ് കേരള കേന്ദ്ര സർവകലാശാല മലയാളവിഭാഗം അസോ. പ്രൊഫസർ ഡോ. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. കേരള സർവകലാശാല മലയാളം വിഭാഗത്തിലെ ഡോ. ടി. കെ. സന്തോഷ്‌കുമാർ മോഡറേറ്ററായി.
സിൽവർ ജൂബിലി ഹാളിൽ നടന്ന സമാന്തര സെഷനിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് മലയാളം വിഭാഗത്തിലെ അസോ. പ്രൊഫസർ ഡോ. അജയൻ പനയറ, എറണാകുളം മഹാരാജാസ് കോളെജ് മലയാളവിഭാഗം അസി. പ്രൊഫസർ ഡോ. മാത്യൂ റ്റി. എം, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് മലയാളം വിഭാഗത്തിലെ അസി. പ്രൊഫസർമാരായ ഡോ. ലാലു വി, ഡോ. വിനീത് വി എസ് എന്നിവർ സംസാരിച്ചു. പ്രത്യയശാസ്ത്ര വിചിന്തനം വയലാർ ഗാനങ്ങളിൽ, വയലാർ ഗാനങ്ങൾ, മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്ര സ്വാധീനം വയലാറിന്റെ നാടക ഗാനങ്ങളിൽ, ധ്വനിതലങ്ങൾ സർഗ സംഗീതത്തിൽ, പ്രത്യയശാസ്ത്ര സങ്കല്പം വയലാർക്കവിതകളിൽ, വയലാറിന്റെ താരാട്ടുപാട്ടുകളിലെ അമ്മ ബിംബം ഒരു മനഃശ്ശാസ്ത്ര വിശകലനം എന്നീ വിഷയങ്ങളിൽ നടന്ന സെഷനിൽ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. എം. ആർ. ഷെല്ലി, കേരള സർവകലാശാല മലയാളവിഭാഗത്തിലെപ്രൊഫ. കെ. കെ. ശിവദാസ്, ചേലക്കര ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളെജ് മലയാളവിഭാഗം അസി. പ്രൊഫസർ ഡോ. ദീപാനാരായണൻ, തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് മലയാള വിഭാഗം അസി. പ്രൊഫസർമാരായ ഡോ. ദീപ ബി. എസ്, ഡോ. എം. ഗംഗാദേവി, ഇലന്തൂർ സർക്കാർ കോളെജ് മലയാള വിഭാഗം അസി. പ്രൊഫസർ ഡോ. മഞ്ജു വിനോദ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ആൾസെയിന്റ്‌സ് കോളെജ് മലയാളവിഭാഗം മേധാവി ഡോ. സി. ഉദയകല മോഡറേറ്ററായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം, സെമിനാർ കൺവീനർ റ്റോജി വർഗീസ് ടി, സെമിനാർ കോ- ഓർഡിനേറ്റർ എം.യു. പ്രവീൺ എന്നിവരും സെമിനാറിൽ സംസാരിച്ചു. തിരുവനന്തപുരം വോയിസ് ഓഫ് ദ ബ്ലൈൻഡ് അവതരിപ്പിച്ച വയലാർ ഗാനാർച്ചനയുമുണ്ടായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകമേളയുമുണ്ടായിരുന്നു. വയലാറിന്റെ അർഥാന്തരന്യാസങ്ങൾ എന്ന വിഷയത്തിൽ വൈകുന്നേരം നടന്ന ഗൂഗിൾ മീറ്റിൽ ഷിക്കാഗോ ട്രൈറ്റൺ കോളെജ് പ്രൊഫസർ എതിരൻ കതിരവൻ പ്രഭാഷണം നടത്തി.