- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോധപൂർണ്ണിമ':ആദ്യഘട്ടത്തിന്നവംബർ ഒന്നിന്സമാപനം: മന്ത്രി ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും ഒരുമാസമായി തുടരുന്ന 'ബോധപൂർണ്ണിമ' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന് നവംബർ ഒന്നിന് സമാപനമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ രാവിലെ 10ന് മന്ത്രി ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു അധ്യക്ഷനായിരിക്കും.
ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പുമായി ചേർന്ന് എല്ലാ കോളേജുകളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ വിദ്യാർത്ഥി ശൃംഖല തീർക്കും. ശൃംഖലയിൽ സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലെയും വിദ്യാർത്ഥികൾ പങ്കാളികളാവുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.
'ബോധപൂർണ്ണിമ' പ്രചാരണത്തിന്റെ ഭാഗമായി ക്യാമ്പസുകളിൽ നിന്ന് ക്ഷണിച്ച ഷോർട്ട് ഫിലിം അടക്കമുള്ള സൃഷ്ടികൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്‌കാരവും സമാപനച്ചടങ്ങിൽ വിതരണം ചെയ്യും. ഷോർട്ട് ഫിലിം, കഥ, കവിത, ലേഖനം, ഇ-പോസ്റ്റർ വിഭാഗങ്ങളിൽ ലഭിച്ച എൻട്രികളിൽ ഏറ്റവും മികച്ചവയ്ക്കാണ് സംസ്ഥാന തലത്തിൽ പുരസ്‌ക്കാരം. 'നോ ടു ഡ്രഗ്‌സ്' എന്ന വിഷയത്തിൽ ഓരോ വിഭാഗത്തിലും കോളേജ് തലത്തിൽ നടത്തിയ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവയിൽ സംസ്ഥാന തലത്തിൽ സമ്മാനിതമായ ർക്കാണ് പുരസ്‌കാരം നൽകുന്നത്.
ലഹരിവിരുദ്ധ ശൃംഖല വിജയിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലാലയ മേധാവികളുടെ യോഗം ചേർന്ന് വിശദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് . രാവിലെ 11 മണി മുതൽ 12 വരെയോ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 4വരെയോ ഉള്ള സമയത്തായിരിക്കും ലഹരിവിരുദ്ധ ശൃംഖല. ചങ്ങല രൂപീകരിച്ച് കഴിഞ്ഞ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. പ്രതീകാത്മകമായി ഓരോ കലാലയങ്ങളിലും ലഹരിവസ്തുക്കൾ കത്തിക്കും. കോളേജുതല ജാഗ്രതാസമിതികൾ രൂപീകരിച്ചാണ് സംഘാടനം. രക്ഷകർത്താക്കളും പൊതുപ്രവർത്തകരും പൂർവ്വവിദ്യാർത്ഥികളും സംഘാടനത്തിൽ പങ്കാളികളാണ്. അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ സഹകരണവും ഉണ്ടാകും.
തിരുവനന്തപുരം ഗാന്ധിപാർക്ക് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയർ വരെ നടക്കുന്ന സംസ്ഥാനതല ലഹരിവിരുദ്ധ ശൃംഖല വിജയമാക്കാൻ തിരുവനന്തപുരം നഗരപരിപരിധിക്കുള്ളിലുള്ള കോളേജുകൾ ഒരുങ്ങിക്കഴിഞ്ഞു. യൂണിവേഴ്‌സിററി കോളേജ്, സംസ്‌കൃതകോളേജ്, വിമൻസ് കോളേജ്, ആർട്‌സ് കോളേജ്, എം.ജി. കോളേജ്, മാർ ഇവാനിയോസ് കോളേജ്, ആൾ സെയിന്റ്‌സ് കോളേജ്, ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജ്, കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം, പോളിടെക്‌നിക്ക് കോളേജ് കൈമനം, പോളിടെക്‌നിക്ക് കോളേജ് വട്ടിയൂർകാവ്, സർക്കാർ ലോ കോളേജ്, ഫൈൻ ആർട്ട്‌സ് കോളേജ് എന്നീ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ശേഷം മൂന്നുമണി മുതൽ നാലുവരെ നടക്കുന്ന വിദ്യാർത്ഥി ശൃംഖലയിൽ പങ്കെടുക്കും.
സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.റ്റി.എ. ഭാരവാഹികൾ, അനദ്ധ്യാപകർ എന്നിവർ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് തന്നെ അതാത് ശൃംഖലാപോയിന്റുകളിൽ എത്തിച്ചേരും. കോളേജുകൾക്ക് അനുവദിച്ചിട്ടുള്ള പോയിന്റുകളിൽ ഫ്‌ളാഷ് മോബ് / തെരുവ് നാടകം എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും. എൻ.സി.സി - എൻ.എസ്.എസ്. വിദ്യാർത്ഥികൾ അവരവരുടെ യൂണിഫോമിൽ ശൃംഖലയിൽ അണിചേരും. എല്ലാ സ്ഥാപനങ്ങളിലും 31ന് ഇത് സംബന്ധിച്ച് വിളംബരം നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.