തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖല- സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ (സ്റ്റേറ്റ് പബ്ലിക് സെക്ടർ & ഓട്ടോണോമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷൻസ്) കോവിഡ്കാല പരിമിതികളെ മറികടന്നുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ആരംഭിച്ച അംഗങ്ങളുടെ കുടുംബസംഗമപരിപാടി 'സമന്വയ 2022' ന്റെ കലാസാംസ്‌കാരിക പരിപാടികൾ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടത്തി. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

തിരക്കഥാകൃത്തും ദേശീയ പുരസ്‌കാര ജേതാവുമായ സജീവ് പാഴൂർ മുഖ്യപ്രഭാഷണം നടത്തി. സ്പാറ്റൊ സംസ്ഥാന ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ, പ്രസിഡണ്ട് വി സി. ബിന്ദു, സംസ്ഥാന സെക്രട്ടറി ബിജു എസ്. ബി. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അനീഷ് എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജിത്ത്കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. ടി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ഭരതനാട്യം, തിരുവാതിര, മിമിക്രി, ഗാനാലാപനം, നൃത്തം, നാടോടി നൃത്തം, സംഘനൃത്തം, സംഘഗാനം, കാവ്യാലാപനം, എകാഭിനയം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.