- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഭീകരതയ്ക്കെതിരെ കേരളപിറവി ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽബഹുജനറാലി
പുതിയ കേരളംലഹരി-ഭീകരമുക്ത കേരളം'എന്ന മുദ്രാവാക്യമുയർത്തിലഹരി ഭീകരതയ്‌ക്കെതിരെകേരളപിറവി ദിനത്തിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴടൗണിൽ നടത്തിയ ബഹുജനറാലിയും ,പൊതുസമ്മേളനവും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കേട്ടുകേൾവിയില്ലാത്ത രാസലഹരിയുടെ ചതിക്കുഴിയിൽ വിദ്യാർത്ഥികളും ,
യുവാക്കളും വീണുപോകുമ്പോൾ ലഹരി മുക്തമായ പുതിയ കേരളത്തെ വീണ്ടെടുക്കാനുള്ള ജന മുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു.
ഇടത് - വലത്
മുന്നണി ഭരണത്തിൻ കീഴിൽ ലഹരി - ഭീകരവാദ സംഘങ്ങളുടെ സുരക്ഷിത താവളമായി
കേരളം മാറിയെന്നും , പുതുതലമുറയ്ക്ക് ദിശാബോധം നൽകേണ്ട
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ,
സർവ്വകലാശാലകളിലും ,സാംസ്കാരിക കേന്ദ്രങ്ങളിലുമെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കുന്നവരെ മാത്രം നിയമിക്കുന്ന കാഴ്‌ച്ചകളിലൂടെയാണ് ഈ കേരളപ്പിറവി ദിനം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യകേരളത്തിനും ,നവോത്ഥാനത്തിനുമായി ചോര നീരാക്കി പ്രവർത്തിച്ച
അനേകം മഹാത്മാക്കളുടെ ത്യഗമയമായ ജീവിതത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭരണമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ട്
ശ്രീ എം വി ഗോപകുമാർ അധ്യക്ഷനായി.
ബിജെപി
സംസ്ഥാന സെക്രട്ടറി
അഡ്വ. പന്തളം പ്രതാപൻ,
ബിജെപി
ദക്ഷിണ മേഖല പ്രസിഡണ്ട് കെ.സോമൻ,
ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ,
ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവൻ, ടി.കെ അരവിന്ദാക്ഷൻ
അഡ്വ.പി.കെ ബിനോയ്
ജില്ലാ സെക്രട്ടറിമാരായ
കെ. സഞ്ചു,
ജി.വിനോദ്കുമാർ,
സജു ഇടക്കല്ലിൽ , ഡോ.ഗീതാ അനിൽകുമാർ, പൊന്നമ്മ സുരേന്ദ്രൻ,
ജില്ലാ ട്രഷറർ
കെ.ജി കർത്താ ,ജില്ലാ അരുൺ അനിരുദ്ധൻ എന്നിവർ സംസാരിച്ചു ..