- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ സംഘാടനത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി അക്ഷര ചങ്ങല
കുന്നത്തൂർ :-ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃസമിതിയുടെ നേതൃത്വത്തിൽ ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ സംഘാടനത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശവുമായി അക്ഷര ചങ്ങല ചക്കുവള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ചു.
പോരുവഴി ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം ഗ്രന്ഥശാല പ്രവർത്തകർ അക്ഷര ചങ്ങലയിലും പ്രതിജ്ഞയിലും പങ്കെടുത്തു.തുടർന്ന് നടന്ന യോഗം കുന്നത്തൂർ താലൂക്ക് ലൈബ്രിറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്
നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ എ.ഷീബ, മനു വി കുറുപ്പ്, അക്കരയിൽ ഹുസൈൻ, ചന്ദ്രശേഖരപിള്ള, എം.നിസാമുദ്ദീൻ, എന്നിവർ പ്രസംഗിച്ചു.തുടർന്ന് ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച ഫ്‌ളാഷ് മോബ്, കലാപരിപാടികൾ എന്നിവരും സംഘടിപ്പിച്ചു