- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം മരവിപ്പിക്കാനുള്ള ഭാഗികമായ സർക്കാർ തീരുമാനം സ്വാഗതാർഹം; യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനംമരവിപ്പിക്കാനുള്ള ഭാഗികമായ സർക്കാർ തീരുമാനം വളരെയധികം സ്വാഗതാർഹമാണെന്നും, പെൻഷൻ പ്രായം കൂട്ടാനുള്ള ഉത്തരവ് പൂർണമായും സർക്കാർ പിൻവലിക്കണമെന്നും വലതുപക്ഷ യുവജന സംഘടനയായ യുവജനത സംസ്ഥാന ജനറൽ സെക്രട്ടറി പായ്ചിറ നവാസ് അഭിപ്രായപ്പെട്ടു.
ഇടത് യുവജന സംഘടനകളുൾപ്പെടെ ശക്തമായ എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് അടിയന്തരമായി കൂടിയ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പെൻഷൻ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിൻവലിക്കാനുള്ള നിർദ്ദേശം വെച്ചത്. നൂറ്റി ഇരുപത്തി രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അഥോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാർഥികളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു.