കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെയും ബസ്സ് സ്റ്റാൻഡ് കെട്ടിട ഉടമയുടെയും സഹകരണത്തോടെ ചെർക്കള ടൗൺ സർക്കിളിൽ 3 സി സി ക്യാമറകൾ സ്ഥാപിക്കുകയും സ്വിച്ച് ഓൺ കർമ്മം വിദ്യാനഗർ സർക്കിൾ ഇൻസ്പെക്ടർ അനൂപ് കുമാർ നിർവഹിക്കുകയും ചെയ്തു.

Kvves ചെർക്കള യൂണിറ്റ് പ്രസിഡന്റ് ബി എം ഷെരീഫ്, മറ്റു ഭാരവാഹികളായ മഹമൂദ് ആദിത്യ, ബഷീർ മാക്, സുനിൽ തോട്ടത്തിൽ ബസ് സ്റ്റാൻഡ് കെട്ടിട ഉടമ സി ജാഫർ,മറ്റു വ്യാപാരികളും നാട്ടുകാരും പങ്കെടുത്തു.

ചെർക്കള ടൗണിൽ നിരന്തരമായുണ്ടാകുന്ന മോഷണങ്ങൾ തടയുന്നതിനുവേണ്ടിയും, ചട്ടൻചാൽ, ബദിയടുക്ക ഭാഗങ്ങളിൽ നിന്നും വരുന്ന ഭൂരിഭാഗം ബസ്സുകളും ചെർക്കള പുതിയ ബസ്സ് സ്റ്റാൻഡിൽ കയറാതെ പോകുന്ന സാഹചര്യത്തിൽ അവയുടെ നേരിട്ടുള്ള വിവരങ്ങൾ പൊലീസിനും ആർ ടി ഒ വിനും എത്തിക്കുന്നതിനും വേണ്ടിയാണു ക്യാമറകൾ സ്ഥാപിച്ചത്.ചെർക്കള ടൗണിന്റ മറ്റു ഭാഗങ്ങളിൽ 6 ക്യാമറകൾകൂടി ഉടനെ സ്ഥാപിക്കാനാണ് തീരുമാനം.

ക്യാമറയിൽ ലൈവ് ലഭിച്ച സ്റ്റാന്റിൽ കയറാത്ത ബസ്സുകൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ആർ ടി ഒ യും പൊലീസും അറിയിച്ചു.