ടാമ്പാ: ഇക്കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ടാമ്പായിൽ നിര്യാതയായ നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ പാസ്റ്റർ ഡോ.എം.ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഏബ്രഹാമിന്റെ (ലിസി - 67 വയസ്സ് ) സംസ്‌കാരം നവംബർ 10 നു ശനിയാഴ്ച നടക്കും. പരേത തലവടി പട്ടത്തിൽ കുടുംബാംഗമാണ്.

ദീർഘവർഷങ്ങളായി ടാമ്പാ സെന്റ് മാർക്‌സ് മാർത്തോമാ ഇടവകയിലെ സജീവ പ്രവർത്തകയായിരുന്നു.പൊതുദർശനം : നവംബർ 9 നു ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ - ടാമ്പാ സെന്റ് മാർക്‌സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637)

സംസ്‌കാര ശുശ്രൂഷകൾ : നവംബർ 10 നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് ടാമ്പാ സെന്റ് മാർക്‌സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തേരിയിൽ ( Sunset Memory Gardens, 11005 US-301, Thonotosassa, FL 33592) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

കൂടുതൽ വിവരങ്ങൾക്ക്,

മാത്യു വർഗീസ് - 813 244 0902
മാത്യൂസ് തോമസ് - 813 393 8957