- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമ ലത്തീഫ് അനുസ്മരണം സംഘടിപ്പിച്ചു :ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ ഫാത്തിമ ലത്തീഫ് അനുസ്മരണം സംഘടിപ്പിച്ചു . മദ്രാസ് ഐ.ഐ.ടിയിലെ സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിയായ ഫാത്തിമ ലത്തീഫ് 2019 നവംബർ 9 ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. ഒന്നാം റാങ്കോട് കൂടി പ്രവേശനം നേടിയ ഫാത്തിമ ലത്തീഫിന് വലിയ രീതിയിലുള്ള വിവേചനമാണ് ഐ ഐ ടി മദ്രാസിൽ നിന്ന് നേരിടേണ്ടി വന്നത്. തന്റെ മുസ്ലിം സ്വത്വം പ്രകാശിപ്പിക്കുന്ന പേര് ക്യാമ്പസ്സിൽ പ്രശനമാണെന്ന് പിതാവിനോട് പങ്കുവെച്ചിരുന്ന ഫാത്തിമ ലത്തീഫ് ഫിലോസഫി അദ്ധ്യാപകനായ സുദർശനൻ പത്മനാഭനാണ് എന്റെ മരണത്തിന് കാരണം എന്ന് എഴുതി വെച്ചിരുന്നു.
ഇതിനെ തുടർന്ന് ഇന്ത്യയിലെ ക്യാമ്പസുകളിൽ വലിയ പ്രക്ഷോഭങ്ങൾ രൂപം കൊള്ളുകയും ഇസ്ലാമോഫോബിയ ചർച്ചയാവുകയും ചെയ്തു. ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേസ് സിബിഐ ക്ക് കൈമാറിയെങ്കിലും പലകാരണങ്ങൾ നിരത്തി അന്വേഷണം വൈകിപ്പിച്ചു. കുറ്റക്കാരെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കുകയാണുണ്ടായത്. ഫാത്തിമ ലത്തീഫിന്റെ കുടുംബം അന്വേഷണത്തിലെ പിഴവുകളെ ചോദ്യചെയ്തുകൊണ്ട് നിയമ പോരാട്ടത്തിലാണ്.
നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഫാത്തിമ ലത്തീഫിന്റെ ഓർമ്മകൾ പ്രചോദനമാണെന്നും നീതി കിട്ടുവോളം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നീതിയുടെ ശബ്ദമായി കൂടെയെണ്ടാകുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് ഷാൻ സംബ്രമം അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു .ജില്ലാ ജനറൽ സെക്രട്ടറി അമീർ വേങ്ങോട് ,ജില്ലാ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു