പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും വേദശാസ്ത്രജ്ഞനും ആയ ഫാ. ഡോ : ടി.ജെ . ജോഷ്വായുടെ പേരിൽ പ്രവർത്തിച്ചു വരുന്ന ഫാ.ഡോ. ടി.ജെ.ജോഷ്വാ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നവംബർ 12 ശനിയാഴ്ച രാവിലെ 9.00 മുതൽ കോട്ടയം പഴയ സെമിനാരിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന സോഫിയ സെന്ററിൽ വെച്ച് ഇന്റർ സെമിനാരി പ്രസംഗ മൽസരം സംഘടിപ്പിക്കുന്നു.

കേരളത്തിലെ എപ്പിസ്‌ക്കോപ്പൽ സഭകളുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന തിയോളജിക്കൽ സെമിനാരിയിലെ വിദ്യാർത്ഥികളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്. പാലാ രൂപതയുടെ മുൻ ബിഷപ്പ് ഡോ. മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മാർത്തോമാ സഭാ പരമാധ്യക്ഷൻ മാർ തിയോഡോഷ്യസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും.

മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ: യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് അനുഗ്രഹ പ്രഭാഷണവും മലയാള മനോരമ എക്‌സിക്യുട്ടീവ് എഡിറ്റർ ജേക്കബ് മാത്യു മുഖ്യപ്രഭാഷണവും നിർവ്വഹിക്കും. ഫാ ഡോ: ടി.ജെ. ജോഷ്വാ ഫൗണ്ടേഷൻ ചെയർമാൻ ഡോ: സിറിയക് തോമസ്, സെക്രട്ടറി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവർ പ്രസംഗിക്കും.