- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പള്ളിയിൽ ലോകകപ്പിന്റെ കൂറ്റൻ മാതൃക സ്ഥാപിക്കുന്നു
പാലാ: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ചു കടനാട്ടിലും ഫുട്‌ബോൾ ജ്വരം. ഇതിന്റെ ഭാഗമായി ലോകകപ്പിന്റെ കൂറ്റൻ മാതൃക കൊല്ലപ്പള്ളി ടൗണിലും തുടർന്നു കടനാട്ടിലും സ്ഥാപിക്കും. നാലടി ഉയരമുള്ള ലോകകപ്പ് മാതൃകയാണ് കൊല്ലപ്പള്ളി ടൗണിൽ സ്ഥാപിക്കുന്നത്.
നാളെ (15/11/2022) രാവിലെ 9.30 നാണ് കൊല്ലപ്പള്ളി ടൗണിൽ ലോകകപ്പ് മാതൃക സ്ഥാപിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് ലോകകപ്പ് മാതൃക ആഘോഷമായി കടനാട്ടിലേയ്ക്ക് കൊണ്ടു പോകും. എവർഗ്രീൻ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്, വിസിബ് കൊടുമ്പിടി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലോകകപ്പ് മാതൃക സ്ഥാപിക്കുന്നത്. ആളുകൾക്കു സെൽഫി എടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു.
രജതജൂബിലി ആഘോഷം
പൈക: ഷോറിൻ റിയു കരാട്ടേ പൈകയിൽ ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. ജോസ് ചെമ്പകശ്ശേരിൽ, ഷിബു പൂവേലിൽ, സോജൻ തൊടുക, വിഷ്ണു പി വി, ജോണി കുന്നപ്പള്ളി, പ്രസീദ് എം പി, രോഹിത് മധു എന്നിവർ പ്രസംഗിച്ചു. അജിത്കുമാർ, അജിമോൻ എന്നിവർ ബ്ലാക്ക് ബെൽറ്റുകൾ വിതരണം ചെയ്തു.