- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ യൂണിറ്റിന്റെ ഇലവീഴാപൂഞ്ചിറയിലുള്ള കോട്ടയം ജില്ലാ പൊലീസ് വയർലെസ് കമ്മ്യൂണിക്കേഷൻ റിപ്പീറ്റർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
മേലുകാവ്: മാതൃകാപരമായ പ്രവർത്തനങ്ങൾ പൊലീസിൽ നിന്നും ഉണ്ടാകുമ്പോഴും പൊലീസ് സേനയിൽ ഉള്ള ചിലർ കളങ്കിതമായ പ്രവർത്തികൾ നടത്തുന്നു എന്നതു കാണാതിരിക്കാനാവില്ലന്ന് മുഖ്യമന്ത്രി . അത്തരമാളുകളുടെ പ്രവർത്തിയാണ് അഭിമാനപൂർവ്വം ശിരസ്സ് നിൽക്കുന്ന ഒരു സേനയെ തല കുനിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഇത്തരത്തിൽ സമൂഹത്തിന് ചേരാത്ത , പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവർത്തികൾ ഏർപ്പെടുന്നവരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കാൻ പറ്റില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് ആനയുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി .
പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ യൂണിറ്റിന്റെ ഇലവീഴാപൂഞ്ചിറയിലുള്ള കോട്ടയം ജില്ലാ പൊലീസ് വയർലെസ് കമ്മ്യൂണിക്കേഷൻ റിപ്പീറ്റർ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മേലുകാവ് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു.
പൊലീസ് ടെലികമ്മ്യൂണിക്കേഷൻ സൂപ്രണ്ടന്റ് ഡോക്ടർ അരവിന്ദ് സുകുമാർ ഐപിഎസ്, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് വടക്കൻ , പാലാ ഡിവൈഎസ്‌പി ഏ.ജെ തോമസ് , മേലുകാവ് എസ് എച്ച് ഓ രഞ്ജിത്ത് കെ വിശ്വനാഥ്, പഞ്ചായത്ത് അംഗം ഷീബ മോൾ ജോസഫ് , ടെലി കമ്മ്യൂണിക്കേഷൻ ഡിവൈഎസ്‌പി സജീദ്, കിരൺകുമാർ എം വി , സുൽഫിക്കർ എം , സലിംകുമാർ കെ സി , രാജേഷ് കുമാർ പി എസ് , ജയപ്രകാശൻ , സുധീർഖാൻ , ജി മോഹൻകുമാർ തുടങ്ങിയവർ സംബന്ധിച്ചു