കാസറഗോഡ് : സമസ്തയുടെ അജയ്യ നേത്രത്വവും മദ്രസ പ്രസ്ഥാനത്തിന്റെ ശില്പിയുമായിരുന്ന മൗലാനാ നൂറുൽ ഉലമ എം എ ഉസ്താദിന്റെ ആറാം അനുസ്മരണത്തോടനുബന്ധിച്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം ) കാസറഗോഡ് ജില്ലാ കമ്മറ്റി മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി നൂറുൽ ഉലമ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

3 ഘട്ടങ്ങളിലായാണ് മത്സരം നടക്കുക നവംബർ 20 ന് പ്രാഥമിക ഘട്ടം ജില്ല യിലെ മദ്രസകളിലും രണ്ടാം ഘട്ടം നവംബർ 27 ന് റൈഞ്ച് തലങ്ങളിലും മൂന്നാം ഘട്ടം ഡിസംബർ 4 ന് ജില്ലാ മത്സരവും നടക്കും ജില്ലയിൽ ഒന്ന്,രണ്ട്, മൂന്ന് ലഭിക്കുന്ന ടീം ന് യഥാക്രമം മൂവായിരം, രണ്ടായിരം, ആയിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും, റൈഞ്ച് നും മദ്രസക്കും ട്രോഫിയും സമ്മാനമായി നൽകും

ഈ മാസം 23 ന് സഅദിയ്യയിൽ നടക്കുന്ന താജുൽ ഉലമ - നൂറുൽ ഉലമ ആണ്ട് നേർച്ചയും സഅദിയ്യ സന്നദ്ദാനവും വിജയിപ്പിക്കാൻ മുഴുവൻ മുഅല്ലിമീങ്ങളും രംഗത്തിറങ്ങാൻ യോഗം ആഹ്വാനം ചെയ്തുയോഗത്തിൽ പ്രസിഡന്റ് ജമാൽ സഖാഫി ആദൂർ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം സഖാഫി അർളടുക്ക ഉത്ഘാടനം ചെയ്തു. അഷ്റഫ് സഅദി ആരിക്കാടി,ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുൽ റഹ്മാൻ സഅദി പള്ളപ്പാടി, ഹനീഫ് സഅദി മഞ്ഞൻപാറ, അഷ്റഫ് സഖാഫി,ഇബ്രാഹിം കുട്ടി സഅദി, അബ്ദുൽ ഖാദിർ സഅ ദി ചുള്ളിക്കണം, അബ്ദുൽ കരീം സഖാഫി കുണിയ, അബ്ദുല്ല മൗലവി ക്ലായിക്കോട് സംബന്ധിച്ചു ജനറൽ സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ സ്വാഗതാവും അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന് നന്ദിയും പറഞ്ഞു.