വടക്കാങ്ങര : 'മഴവില്ല്' ബാല ചിത്ര രചന മൽസരം മക്കരപ്പറമ്പ് ഏരിയതലം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിൽ നടന്നു. അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്തു.

രക്ഷാകർതൃ സംഗമം മലർവാടി മക്കരപ്പറമ്പ് ഏരിയ മുഖ്യ രക്ഷാധികാരി മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ടി ഷഹീർ വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. 'ആൽഫ കുട്ടികളുടെ രക്ഷാകർതൃത്വം' വിഷയത്തിൽ മോട്ടിവേറ്ററും ട്രൈനറുമായ എൻ.കെ റംസി ശബീർ ക്ലാസെടുത്തു. വി.പി നൗഷാദ് മാസ്റ്റർ, സി.പി കുഞ്ഞാലൻ കുട്ടി, കെ നിസാർ എന്നിവർ സംസാരിച്ചു.