- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നാക്ക സംവരണ ഭരണഘടന വിരുദ്ധം - ഹമീദ് വാണിയമ്പലം
കോഴിക്കോട്: സാമ്പത്തികാടിസ്ഥാനത്തിലുള്ള മുന്നാക്ക സംവരണം ഭാരണഘടന വിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സംവരണ അവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ആർക്കാണോ വിഭവങ്ങളും അധികാരമുള്ളത് അതേ സമുദായങ്ങൾക്ക് വീണ്ടും വിഭവങ്ങളും അധികാരങ്ങളും നൽകുന്നതാണ് മുന്നാക്ക സംവരണം. അതിനാൽ മുന്നാക്ക സംവരണം പിൻവലിക്കണം. മുന്നാക്ക സംവരണം എന്ന് പറയുന്നത് അടിസ്ഥാനപരമായി സവർണ്ണ സംവരണമാണ്. സംവരണത്തെ തകർക്കാനുള്ള സംഘപരിവാർ, ഇടതുപക്ഷ സർക്കാറുകളുടെ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾ ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവരണീയ സമുദായങ്ങൾ ഒരുമിച്ച് ജാതി വിരുദ്ധ പ്രക്ഷോഭം ഉയർത്തി കൊണ്ട് വരേണ്ട സമയമിതാണിതെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച മുൻ കേരള മന്ത്രി നീല ലോഹിതദാസൻ നാടാർ പറഞ്ഞു. സംവരണത്തെ ക്ഷേമ പദ്ധതി മാത്രമാക്കി മാറ്റാൻ ശ്രമിക്കുന്നതിനെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജാതി സെൻസസ് നടത്തി ജനസംഖ്യനുപാതിക സംവരണം നടപ്പിലാക്കുക, മുന്നാക്ക സംവരണം പിൻവലിക്കുക, സ്വകാര്യ, ഐഡഡ് മേഖലകളിൽ സംവരണം നടപ്പിലാക്കുക, മുസ്ലിം, പിന്നാക്ക സമുദായങ്ങൾക്ക് രാഷ്ട്രീയ സംവരണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉയർന്നുവന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമൻ രണ്ടത്താണി, പ്രൊഫ. എ. പി അബ്ദുൽ വഹാബ്, സാബു കൊട്ടാരക്കര,രമേശ് നന്മണ്ട,ജഗതി രാജൻ,അഡ്വ. പി. ആർ സുരേഷ്, ഡോ.വന്ദ്യ രാജ്, രേഷ്മ കരിവേടകം,ചിത്ര നിലമ്പൂർ,എഞ്ചിനിയർ മമ്മദ് കോയ,ഷഫീഖ് പന്നൂർ,കടയ്ക്കൽ ജുനൈദ്,സുരേഷ് വയനാട്,നിസാർ ഒളവണ്ണ,ആദിൽ നസീഫ്,അജ്മൽ സി. കോട്ടക്കൽ, രാജൻ വെമ്പിളി,പ്രൊഫ. ടി. ബി വിജയകുമാർ,ബൈജു പത്തനാപുരം,മുസ്തഫ കൊമ്മേരി,ഡോ. പി. നസീർ,വി. വി കരുണാകരൻ,ടി. ശാക്കിർ,സേതു മാധവൻ,കെ. എം മാധവൻ തലയാട്,വി. സുന്ദരൻ,വി. പി നിജാമുദ്ദ്ധീൻ എ. എം നദ് വി തുടങ്ങിയ വിവിധ സമുദായ രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു.
രണ്ടു ദിവസമായി കോഴിക്കോട് അൽ ഹറമെയിൻ സ്‌കൂളിൽ വെച്ച് നടന്ന റിസർവേഷൻ സമ്മിറ്റിന്റെ സമാപനത്തോടനുബന്ധിച്ചാണ് കോഴിക്കോട് ടൗണിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയും പൊതു സമ്മേളനവും നടന്നത്.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്, നുജെയിം പി. കെ, ഫസ്‌ന മിയാൻ, തഷ്രീഫ് കെ. പി വസീം അലി കെ. കെ അഷ്റഫ് എന്നിവർ സംസാരിച്ചു